ad
Deshabhimani

ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ഇസിജി സുദര്‍ശന്‍ അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 14, 2018, 06:46 AM | 0 min read

ടെക്‌സാസ് >  ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ ഇസിജി സുദര്‍ശന്‍ അന്തരിച്ചു.86 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ അമേരിക്കയിലെ ടെക്‌സാസിലായിരുന്നു അന്ത്യം. ഒന്‍പത് തവണ നൊബേല്‍ സമ്മാനത്തിന് പരിഗണിച്ച വ്യക്തികൂടിയാണ് സുദര്‍ശന്‍. എന്നാല്‍ അദ്ദേഹത്തിന് പുരസ്‌കാരം നല്‍കാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു

സൈദ്ധാന്തികഭൗതികത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഗവേഷകനാണ് സുദര്‍ശന്‍. പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ടാക്യോണുകളെ കുറിച്ചും സുദര്‍ശന്‍ പ്രവചനങ്ങള്‍ നടത്തി. റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ റോബര്‍ട്ട് മാര്‍ഷാക്കുമായി ചേര്‍ന്ന് സുദര്‍ശന്‍ രൂപംനല്‍കിയ 'വി മൈനസ് എ' സിദ്ധാന്തമാണ് ക്ഷീണബലരഹസ്യത്തിന്റെ താക്കോലായി മാറിയത്.

കോട്ടയം ജില്ലയിലെ പള്ളത്ത് എണ്ണയ്ക്കല്‍ തറവാട്ടില്‍ ഇ ഐ ചാണ്ടിയുടെയും അച്ചാമ്മയുടെയും മകനായി 1931 സെപ്റ്റംബര്‍ പതിനാറിനാണ് സുദര്‍ശന്‍ ജനിച്ചത്. 1976ല്‍ പത്മഭൂഷണ്‍, 2007ല്‍ പത്മവിഭൂഷണ്‍ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ക്വാണ്ടം പ്രകാശീയത (ക്വാണ്ടം ഓപ്റ്റിക്‌സ്) എന്ന പഠനശാഖയ്ക്ക് 1960 കളില്‍ അടിത്തറിയിട്ടതിലെ പ്രധാനിയും ഇദ്ദേഹമാണ്.

സുദര്‍ശന്റെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു.ഒന്‍പതു വട്ടം ഊര്‍ജ്ജതന്ത്രത്തിനുള്ള നോബേല്‍ സമ്മാനത്തിന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രമുഖ ശാസ്ത്രജ്ഞന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും കൊടിയേരി പറഞ്ഞു






 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home