15 November Thursday

പ്രളയബാധിത മേഖലകൾ ശുചീകരിക്കാൻ ഡിവൈഎഫ്ഐയും

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

തിരുവനന്തപുരം > കേരളത്തിലെ പ്രളയബാധിത മേഖലകൾ ശുചീകരിക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

അടുത്തകാലത്തെങ്ങും കാണാത്തവിധമുള്ള വലിയ പ്രളയമാണ് കേരളത്തിൽ സംഭവിച്ചത്. നിരവധി ജീവനുകൾ നഷ്ടമായി. വീടും റോഡുകളും എല്ലാം വെള്ളപ്പാച്ചിലിൽ തകർന്നു. ദുരിതം ബാധിച്ച എല്ലാ മേഖലകളിലും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുതൽ യൂണിറ്റ് തലം വരെയുള്ള പ്രവർത്തകർ ശുചീകരണത്തിന് നേതൃത്വം നൽകും. പ്രളയം രൂക്ഷമായി ബാധിച്ച പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ചൊവ്വാഴ്‌ച എറണാകുളം ജില്ലയിലും ശുചീകരണ പ്രവർത്തനം ആരംഭിക്കും. വെള്ളം ഇറങ്ങുന്ന മുറയ്ക്ക് ആലപ്പുഴയിലും ശുചീകരണം ആരംഭിക്കും. മഴക്കെടുതി അനുഭവിക്കുന്ന മറ്റു ജില്ലകളിലും ഡിവൈഎഫ്ഐ പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തുകയാണ്. സംസ്ഥാനത്തെ മുഴുവൻ ദുരിതാശ്വാസ ക്യാമ്പുകളിലും ഡിവൈഎഫ്ഐ പ്രവർത്തകർ ഭക്ഷണം ഉൾപ്പെടെ മറ്റെല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുന്നുണ്ട്. എല്ലാ ജില്ലകളിൽ നിന്നും ദുരന്തമേഖലയിലേക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നത് തുടരുകയാണ്. ശുചീകരണ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ മുഴുവൻ പ്രവർത്തകരോടും രംഗത്തിറങ്ങാൻ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top