21 November Wednesday

ഡിവൈഎഫ‌്ഐ സംസ്ഥാന സമ്മേളനത്തിന‌് ഇന്ന‌് പതാക ഉയരും ; പ്രതിനിധി സമ്മേളനം നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 11, 2018

സ്വന്തം ലേഖകൻ
അധിനിവേശ ശക്തികളോട‌് സന്ധിയില്ലാത്ത  പോരാട്ടം നടത്തിയ കോഴിക്കോടിന്റെ  മണ്ണിൽ  ഡിവൈഎഫ‌്ഐയുടെ 14–-ാം സംസ്ഥാന സമ്മേളനത്തിന‌് ഞായറാഴ‌്ച പതാക ഉയരും. കോഴിക്കോട‌് കടപ്പുറത്ത‌് (ഫിദൽ കാസ‌്ട്രോ നഗറിൽ) വൈകിട്ട‌് ആറിന‌് സ്വാഗതസംഘം ചെയർമാൻ പി മോഹനൻ പതാക ഉയർത്തും.

തിങ്കളാഴ‌്ച രാവിലെ 10ന‌് രക്തസാക്ഷി നഗറിൽ (ടാഗോർ ഹാൾ) നടക്കുന്ന പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ പി സായിനാഥ‌് ഉദ‌്ഘാടനംചെയ്യും. അഞ്ച‌് ട്രാൻസ‌്ജെൻഡർ പ്രതിനിധികളടക്കം 623 പേർ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന‌് സമാപനം കുറിച്ച‌് ബുധനാഴ‌്ച വൈകിട്ട‌് നാലിന‌് കടപ്പുറത്ത‌് യുവജന റാലി നടക്കും. ലക്ഷം യുവജനങ്ങൾ അണിനിരക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ്യും.

പൊതുസമ്മേളന നഗരിയിൽ ഉയർത്തേണ്ട പതാക കൂത്തുപറമ്പ‌് രക്തസാക്ഷി ചത്വരത്തിൽനിന്നും ശനിയാഴ‌്ച പ്രയാണം ആരംഭിച്ചു. കൊടിമരജാഥ ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽനിന്നും ദീപശിഖാ ജാഥ നാദാപുരത്തെ ഷിബിൻ രക്തസാക്ഷി മണ്ഡപത്തിൽനിന്നും പ്രയാണം തുടങ്ങി. പതാക മുൻ സംസ്ഥാന സെക്രട്ടറി എം വി ജയരാജൻ, ജാഥാ ക്യാപ‌്റ്റൻ സംസ്ഥാന ട്രഷറർ പി ബിജുവിനും ദീപശിഖ മുൻ സംസ്ഥാന സെക്രട്ടറി എ പ്രദീപ‌്കുമാർ എംഎൽഎ, ജാഥാ ക്യാപ‌്റ്റൻ കേന്ദ്ര കമ്മിറ്റിയംഗം വി പി റെജീനക്കും കൈമാറി. കൊടിമരം മുൻ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ‌് എംഎൽഎ, ജാഥാ ക്യാപ‌്റ്റൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ‌് കെ സജീഷിന‌് കൈമാറി. മൂന്ന‌് ജാഥകളും ശനിയാഴ‌്ച വൈകിട്ട‌് വടകരയിൽ സംഗമിച്ചു. തുടർന്ന‌് നടന്ന പൊതുയോഗം എം സ്വരാജ‌് എംഎൽഎ ഉദ‌്ഘാടനംചെയ‌്തു. ഞായറാഴ‌്ച  രാവിലെ വടകരയിൽനിന്നും ജാഥകൾ  പ്രയാണം ആരംഭിക്കും. വൈകിട്ട‌് കോഴിക്കോട്ട‌് എത്തിച്ചേരും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top