20 November Tuesday

'ഭീതിയകറ്റാന്‍ ഞങ്ങള്‍ മുന്നിട്ടിറങ്ങുകയാണ്'; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തി രക്തദാനം നടത്തും

വെബ് ഡെസ്‌ക്‌Updated: Saturday Jun 9, 2018

കോഴിക്കോട് > നിപാ വെറസ് ഭീതിയില്‍ കോഴിക്കോട് ജില്ലയിലെ  ആശുപത്രികളില്‍ രക്തദാനം ചെയ്യാനെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഇതിന്റെ പാശ്ചാതലത്തില്‍ എല്ലാ ആശുപത്രികളിലേയും ബ്ലഡ് ബാങ്കില്‍ നെഗറ്റീവ് ഗ്രൂപ്പില്‍പ്പെട്ട രക്തത്തിന്റെ സ്റ്റോക്ക് തീര്‍ന്നു. ഏറ്റവും കൂടുതല്‍ അപകടകേസുകളും സര്‍ജറികളും നടക്കുന്ന  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആണ് ഈ കാര്യത്തില്‍ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നത്. ഇതിന് പരിഹാരം കാണാന്‍  ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍  ജനങ്ങളിലെ ആശങ്ക നീക്കി താത്പര്യം ഉള്ളവര്‍ രക്തദാനത്തിനായി മുന്നോട്ടു വരാനും രക്തദാനം പ്രോത്സാഹിപ്പിക്കാനും ജില്ലയിലെ വിവിധയിടങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ടായിരുന്നു. കളക്ടറുടെ ഈ ഉദ്യമം ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ.

ജനങ്ങളില്‍ നിപാ വൈറസ് ബാധ സൃഷ്ടിച്ച ഭയം ഇല്ലാതാക്കാനും രക്തദാനം പ്രോത്സാഹിപ്പിക്കാനുമായി രംഗത്ത് വരികയാണ് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍  ജൂണ്‍ 11 തിങ്കള്‍ മുതല്‍ ബ്ലഡ് ബാങ്കിന് രക്തം നല്‍കും.പ്രവര്‍ത്തകര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തിയാണ് രക്തം ദാനം ചെയ്യുക.

അടിയന്തര ശസ്ത്രക്രിയകള്‍ വരെ രക്തമില്ലാത്തതിന്റെ പേരില്‍ മുടങ്ങി പോകുമ്പോള്‍, നിപയെന്ന മഹാവ്യാധിയെ പൊതു സമൂഹത്തിന്റെ കൂട്ടായ്മയില്‍ അതിജീവിച്ച കോഴിക്കോടിന്റെ യുവത്വം വെറും  കാഴ്ചക്കാരാവില്ലെന്ന് പ്രഖ്യാപിച്ചാണ് ഡിവൈഎഫ് ഐ ഈ ഉദ്യമം ഏറ്റെടുക്കുന്നത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top