19 September Wednesday

ആധാരം എഴുത്തുകാർക്ക‌് 1000 രൂപ ഉത്സവബത്ത

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018



തിരുവനന്തപുരം
ആധാരമെഴുത്ത‌് ക്ഷേമനിധി ബോർഡ‌് അംഗങ്ങൾക്ക‌് ഓണത്തിന‌് ഉത്സവബത്ത നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.  ഒരു അംഗത്തിന‌് കുറഞ്ഞത‌് ആയിരം രൂപ വീതം നൽകാനാണ‌് തീരുമാനം. ഇതുസംബന്ധിച്ച ഫയൽ നിയമവകുപ്പിന്റെ പരിഗണനയിലാണ‌്.ക്ഷേമനിധി ബോർഡ‌് രൂപീകരിച്ചിട്ട‌് 27 വർഷമായെങ്കിലും ആദ്യമായാണ‌് അംഗങ്ങൾക്ക‌് ഉത്സവബത്ത നൽകുന്നത‌്. ആധാരമെഴുത്തുകാർ, പകർത്തിയെഴുത്തുകാർ, സ‌്റ്റാമ്പ‌് വെണ്ടർമാർ ഉൾപ്പെടെ 25000 ൽ പരം പേർ ക്ഷേമനിധിയിൽ അംഗങ്ങ‌ളാണ‌്. ഉത്സവബത്ത അനുവദിക്കുന്നതിന‌് ആധാരമെഴുത്ത‌് ക്ഷേമനിധി നിയമഭേദഗതി ആവശ്യമാണ‌്. ഇതിനുവേണ്ടിയാണ‌് ഫയൽ നിയമവകുപ്പിന്റെ പരിഗണനയ‌്ക്ക‌് വിട്ടത‌്.

പ്രധാന വാർത്തകൾ
Top