Top
23
Saturday, September 2017
About UsE-Paper

ദേശാഭിമാനി പുതിയ പ്രസ് ഉദ്ഘാടനം ഇന്ന്

Tuesday Aug 22, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ദേശാഭിമാനി കൊച്ചി യൂണിറ്റിലെ പുതിയ പ്രസ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും.

തുടര്‍ന്ന് 4.30ന് കറുകപ്പിള്ളി ഷാന്‍ഗ്രില ഓഡിറ്റോറിയത്തില്‍ ചേരുന്ന പൊതുസമ്മേളനവും കോടിയേരി ഉദ്ഘാടനം ചെയ്യും. ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദന്‍ അധ്യക്ഷനാകും. ദേശാഭിമാനിയുടെ നവീകരിച്ച വെബ്സൈറ്റ് പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്യും. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം സി ജോസഫൈന്‍, എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്, ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, ദേശാഭിമാനി കൊച്ചി യൂണിറ്റ് മുന്‍ മാനേജര്‍ സി എന്‍ മോഹനന്‍ തുടങ്ങിയവര്‍ സംസാരിക്കും.

മുതിര്‍ന്ന സിപിഎ എം നേതാക്കളായ എം എം ലോറന്‍സ്, കെ എന്‍ രവീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ എം സുധാകരന്‍, എസ് ശര്‍മ, കെ ചന്ദ്രന്‍പിള്ള, സി എം ദിനേശ്മണി തുടങ്ങിയവര്‍ പങ്കെടുക്കും. ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ് സ്വാഗതവും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഡ്വ. വി കെ പ്രസാദ് നന്ദിയും പറയും. പതിനാറ് കളര്‍ പേജ് അടക്കം 20 പേജ് അടിക്കാവുന്നതാണ് പുതിയ പ്രസ്.