21 November Wednesday

പോരാട്ടങ്ങളുടെ മണ്ണില്‍ നിന്ന് പുതിയ തുടക്കം; ദേശാഭിമാനി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018

ആലപ്പുഴ > വിപ്ലവ പോരാട്ടത്തിന്റെ ധീരസ്‌മരണ തുടിക്കുന്ന ആലപ്പുഴയുടെ മണ്ണില്‍ നിന്ന്‌ ദേശാഭിമാനിയുടെ ഒന്‍പതാമത് എഡിഷന് തുടക്കമായി. കലവൂരിനടുത്ത് ആപ്പൂരിലെ ദേശാഭിമാനി  ഓഫീസ് വളപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാഫലകം അനാഛാദനം ചെയ്‌തു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നാട മുറിച്ച് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്‌തു. ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍  പ്രസിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു.

തുടര്‍ന്ന് ഓഫീസിനടുത്തുള്ള ഗ്രൗണ്ടില്‍ ചേര്‍ന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു. കോടിയേരി അധ്യക്ഷനായി. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്,  പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, മലയാളമനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു, മാതൃഭൂമി ജോയിന്റ് മാനേജിങ്ങ് ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാര്‍, കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി, ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ്, ചീഫ് എഡിറ്റര്‍ പി രാജീവ്, സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എസ് സുജാത, സി ബി ചന്ദ്രബാബു, ആര്‍ നാസര്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. സ്വാഗതവും


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top