14 November Wednesday

ദേശാഭിമാനി ആലപ്പുഴ എഡിഷൻ ഉദ‌്ഘാടനം ഇന്ന‌്

പ്രത്യേക ലേഖകൻUpdated: Tuesday Jun 19, 2018

 


ആലപ്പുഴ
വിപ്ലവ പോരാട്ടത്തിന്റെ ധീരസ‌്മരണ തുടിക്കുന്ന ആലപ്പുഴയുടെ മണ്ണിൽ ദേശാഭിമാനിയുടെ ഒമ്പതാമത് എഡിഷൻ ചൊവ്വാഴ്ച  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും.   കലവൂരിനടുത്ത് ആപ്പൂരിൽ സ്ഥാപിച്ച ദേശാഭിമാനി  ഓഫീസ‌് വളപ്പിൽ പകൽ മൂന്നിന‌് മുഖ്യമന്ത്രി ശിലാഫലകം അനാഛാദനം ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നാട മുറിച്ച‌് ഓഫീസ് കെട്ടിടം ഉദ‌്ഘാടനം ചെയ്യും. ഭരണ പരിഷ‌്കാര കമീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ  പ്രസിന്റെ സ്വിച്ച് ഓൺ നിർവഹിക്കും.

തുടർന്ന‌് ഓഫീസിനടുത്തുള്ള ഗ്രൗണ്ടിൽ പൊതുസമ്മേളനം ചേരും. പിണറായി ഉദ‌്ഘാടനം ചെയ്യും. കോടിയേരി അധ്യക്ഷനാകും. ദേശാഭിമാനി വാർഷിക വരിസംഖ്യ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഏറ്റുവാങ്ങും.

കൂടുതൽ വാർഷിക വരിക്കാരെ ചേർത്ത  കമ്മിറ്റികൾക്ക‌് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഉപഹാരം നൽകും. മലയാളമനോരമ എഡിറ്റർ ഫിലിപ്പ് മാത്യു, മാതൃഭൂമി ജോയിന്റ് മാനേജിങ്ങ് ഡയറക്ടർ എം വി ശ്രേയാംസ്കുമാർ, കേരള കൗമുദി ചീഫ് എഡിറ്റർ ദീപു രവി, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, ചീഫ് എഡിറ്റർ പി രാജീവ്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എസ് സുജാത, സി ബി ചന്ദ്രബാബു, ആർ നാസർ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ എന്നിവർ ആശംസയർപ്പിക്കും.

സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാൻ സ്വാഗതവും  മാരാരിക്കുളം ഏരിയ സെക്രട്ടറി കെ ഡി മഹീന്ദ്രൻ നന്ദിയും പറയും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top