13 November Tuesday

വനിത കമീഷൻ അധ്യക്ഷക്ക‌് എതിരെ സൈബര്‍ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018


സ്വന്തം ലേഖിക
കേരള വനിത കമീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ സമൂഹമാധ്യമങ്ങളിൽ ആസൂത്രിത സൈബർ ആക്രമണം. കോഴിക്കോട് വനിതാ കമീഷൻ സിറ്റിങ്ങിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ ജോസഫൈൻ നടത്തിയ പരാമർശങ്ങൾ വളച്ചൊടിച്ച് ചില ചാനലുകൾ സംപ്രേഷണംചെയ്തതോടെയാണ് സൈബർ ആക്രമണത്തിന് തുടക്കമായത്.

കുമ്പസാര വിഷയത്തിലും ശബരിമല സ്ത്രീപ്രവേശന വിഷയത്തിലും ജോസഫൈനോട് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ആ വിഷയങ്ങൾ സമൂഹംതന്നെ ചർച്ചചെയ്യട്ടെയെന്ന നിലപാടാണ് ജോസഫൈൻ സ്വീകരിച്ചത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അഭിപ്രായപ്രകടനം നടത്തില്ലെന്നും വ്യക്തമാക്കി. എന്നാൽ ഇത‌് ചില ചാനലുകൾ വളച്ചൊടിച്ച‌് വനിതാ കമീഷന്റെ ഇരട്ടത്താപ്പാക്കി. ഹനാനെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ വനിതാ കമീഷൻ ശക്തമായ നിലപാടെടുത്തതും സൈബർ അക്രമികളെ ചൊടിപ്പിച്ചിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റുകളോടെ ട്രോളുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി.

വളച്ചൊടിച്ച വാർത്തയുടെ ചാനൽലിങ്കുകൾ സഹിതം ട്രോളുകൾ വ്യാപകമായി ഷെയർചെയ്യപ്പെട്ടു. ജോസഫൈനെയും മകളെയും കുടംെബത്തെ ആകെയും മോശമായി ചിത്രീകരിച്ച് അശ്ലീല കമന്റുകളും പ്രത്യക്ഷപ്പെട്ടു.

പ്രധാന വാർത്തകൾ
Top