20 November Tuesday

മുതിര്‍ന്ന സിപിഐ എം നേതാവ് പൂഞ്ചോല പത്മനാഭന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018


മേപ്പയൂര്‍ >  പേരാമ്പ്രയില്‍ കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച പൂഞ്ചോലപത്മനാഭന്‍ (72) നിര്യാതനായി .ദീര്‍ഘകാലം സി പി ഐ എം പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവും മേപ്പയൂര്‍ ലോക്കല്‍ സെക്രട്ടറിയും മികച്ച പ്രാസംഗികനും  സഹകാരിയുമായിരുന്നു .

പ്രഥമ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗവുംപിന്നീട് ജില്ലാ പഞ്ചായത്ത് മെമ്പറായും പ്രവര്‍ത്തിച്ചു .അടിയന്തിരാവസ്ഥ കാലത്തെ ഭരണകൂട ഭീകരത ജനങ്ങളില്‍ എത്തിക്കുന്നതിന് നിര്‍ണ്ണായകമായ പങ്കുവഹിച്ചു. രാജന്‍കേസ് ഉള്‍പടെയുള്ള സംഭവങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു.

ദേശാഭിമാനി സബ്എഡിറ്ററും കണ്ണൂര്‍, കൊച്ചി റിപ്പോര്‍ട്ടറും ആയിരുന്നു . പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രി പ്രസിഡണ്ട്, മേപ്പയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, മേപ്പയ്യൂര്‍ അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍, മേപ്പയ്യൂര്‍ കോ: ഓപ്പറേറ്റീവ് പ്രിന്റിംഗ് പ്രസ് പ്രസിഡണ്ട് ,കൊയിലാണ്ടി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍ ,കര്‍ഷക സംഘം പേരാമ്പ്ര ഏരിയാ കമ്മിറ്റി സെക്രട്ടറി,ജില്ലാ കമ്മിറ്റി അംഗം, കെഎസ് വൈഎഫ് കൊയിലാണ്ടി താലൂക്ക് സെക്രട്ടറി, പേരാമ്പ്ര മണ്ഡലം സെക്രട്ടറി, കണ്ണൂര്‍ താലൂക്ക് കമ്മിറ്റി അംഗം ,നിര്‍മാണ തൊഴിലാളി യൂണിയന്‍ ജില്ലാ ജോയിന്റ് കണ്‍വീനര്‍, ചുമട്ട് തൊഴിലാളി യൂണിയന്‍, കൊയിലാണ്ടി താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട്, കേരള വ്യാപാരി വ്യവസായി സമിതി ജില്ലാക്കമ്മിറ്റി അംഗം, പേരാമ്പ്ര താലൂക്ക് സെക്രട്ടറി, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു .

ഭാര്യ പ്രേമ, മക്കള്‍:  മിലി , മിലന്‍ (മലബാര്‍ ഗോള്‍ഡ്),മരുമക്കള്‍: മുരളി കണ്ണങ്കോട്ട് ( കൈനാട്ടി) ,രചന ഒളിവലം (കടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍), സഹോദരങ്ങള്‍: സരോജിനിയമ്മ (പള്ളിക്കര) പത്മിനിയമ്മ (വടകര), കൗമുദി (നന്മണ്ട ) പ്രേമചന്ദ്രന്‍ (റിട്ടയേര്‍ഡ് എഎസ്‌ഐ പേരാമ്പ്ര) .


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top