15 November Thursday
കോണ്‍ഗ്രസ് വിട്ട് സിപിഐ എമ്മിലെത്തിയവര്‍ക്ക് സ്വീകരണം നല്‍കി

ചെങ്കൊടിക്കീഴിലേക്ക്: നാവായിക്കുളത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടക്കം നൂറ്റമ്പതോളം പേര്‍ സിപിഐ എമ്മില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

നാവായിക്കുളത്ത് കോണ്‍ഗ്രസ് വിട്ടെത്തിയവര്‍ക്ക് സ്വീകരണം നല്‍കിയപ്പോള്‍

കിളിമാനൂര്‍ >  നാവായിക്കുളം പഞ്ചായത്തിലെ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചും, മുന്‍ വര്‍ക്കല എംഎല്‍എ കഹാറിന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏകാധിപത്യത്തിലും സ്വജനപക്ഷപാതത്തിലും മനംമടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനം അവസാനിപ്പിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ നൂറ്റമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇനി സിപിഐ എമ്മിന്റെ ചെങ്കൊടിക്കൊപ്പം.

ജില്ലാ കോണ്‍ഗ്രസ് അംഗവും 20 വര്‍ഷത്തിലധികം പഞ്ചായത്തംഗവുമായിരുന്ന ജി കെ ഉണ്ണികൃഷ്ണന്‍നായര്‍, കോണ്‍ഗ്രസ് നാവായിക്കുളം മണ്ഡലംപ്രസിഡന്റ് പി ആര്‍ വിനോദ്, മഹിളാ കോണ്‍ഗ്രസ് നേതാവും നാവായിക്കുളം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയുമായി രാജിവെച്ച വി ബി ലൈന, യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം ജനറല്‍ സെക്രട്ടറി ജഹാംഗീര്‍ പാറക്കെട്ടില്‍, വര്‍ക്കല മണ്ഡലം ജനറല്‍ സെക്രട്ടറി ലെനിന്‍, കശുവണ്ടി തൊഴിലാളികോണ്‍ഗ്രസ് ഐന്‍ടിയുസി നേതാവ് രമണി, മഹിളാ കോണ്‍ഗ്രസ് നേതാവ് പത്മാ രാമചന്ദ്രന്‍ പത്തിലധികം യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് വിട്ട് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. സിപിഐ എം നാവായിക്കുളം ലോക്കല്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ നാവായിക്കുളം ഇരുപത്തിയെട്ടാം മൈല്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച വിശദീകരണയോഗത്തില്‍ വെച്ച് സി പി ഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രവര്‍ത്തകരെ സിപിഐ എമ്മിലേക്ക് ചെങ്കൊടിയണിയിച്ച് സ്വീകരിച്ചു.


തുടര്‍ന്ന് നടന്ന വിശദീകരണയോഗം എല്‍ഡിഎഫ് കണ്‍വീന്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം നാവായിക്കുളം ലോക്കല്‍സെക്രട്ടറി കെ സുഭാഷ് അധ്യക്ഷനായി.  യോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ബിപി മുരളി, ആര്‍ രാമു, ജില്ലാകമ്മറ്റിയംഗം അഡ്വ മടവൂര്‍ അനില്‍, വി ജോയി എം എല്‍ എ, ഏരിയാ സെക്രട്ടറി അഡ്വ എസ് ജയചന്ദ്രന്‍, സി പി ഐഎം കിളിമാനൂര്‍ ഏരിയാകമ്മറ്റിയംഗം അഡ്വ ജി രാജു, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ആര്‍ എസ് രമേശ് തുടങ്ങിയവര്‍ സംസാരിച്ചു. സി പി ഐ എം ഏരിയാകമ്മറ്റിയംഗം ജി വിജയകുമാര്‍ സ്വാഗതവും ലോക്കല്‍ കമ്മറ്റിയംഗം എന്‍ രവീന്ദ്രനുണ്ണിത്താന്‍ നന്ദിയും പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top