19 September Wednesday

ചിറക്കടവിൽ കോൺഗ്രസ‌് നൽകിയ ‘ആപ്പിളിൽ’ വളർന്നത‌് ആർഎസ‌്എസ‌് അക്രമികൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018


ചിറക്കടവിന്റെ സ്വസ്ഥത തകരുന്ന നിലയിലേക്ക‌് ആർഎസ‌്എസ‌് വളർന്നത‌് കോൺഗ്രസ‌് ഒരുക്കിയ തണലിൽ. സിപിഐ എമ്മിനെ തകർക്കാൻ ബിജെപിയുമായി ചേർന്ന‌് കോൺഗ്രസ‌് ഇവിടെ രൂപീകരിച്ചതാണ‌് കുപ്രസിദ്ധമായ ആപ്പിൾ മുന്നണി. അത‌് പിന്നീട‌് കോൺഗ്രസിന്റെ അടിത്തറ തോണ്ടിയെന്നത‌് ചരിത്രം.  2000‐ലെ പഞ്ചായത്ത‌് തെരഞ്ഞെടുപ്പിലാണ‌് ചിറക്കടവിൽ കോൺഗ്രസും ബിജെപിയും ഒന്നായി മത്സരിച്ചത‌്.

ഇരു പാർടികളും സ്വന്തം ചിഹ‌്നം ഉപേക്ഷിച്ച‌് ആപ്പിൾ ചിഹ്നത്തിൽ സ്ഥാനാർഥികളെ ഇറക്കി പിന്തുണനൽകി. പക്ഷേ ആകെയുള്ള 16 സീറ്റിൽ ഏഴെണ്ണമേ ആപ്പിൾ നേടിയുള്ളൂ. 2005‐ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 19 വാർഡിൽ 16‐ലും എൽഡിഎഫ‌് നേടിയതോടെ ആപ്പിൾ മുന്നണി തകർന്നടിഞ്ഞു. 2010‐ൽ ഈ മുന്നണി പ്രത്യക്ഷത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും രഹസ്യമായി ധാരണയുണ്ടായിരുന്നു. മൂന്ന‌് സീറ്റ‌് മാത്രം നേടി. അവിശുദ്ധ ബന്ധം ജനം തള്ളിയതോടെ മുന്നണി പിന്നീട‌് ഇല്ലാതായി.

എന്നാൽ ഈ സമയമെല്ലാം കോൺഗ്രസിനെ വിഴുങ്ങാനുള്ള ശ്രമം നടത്തുകയായിരുന്നു ബിജെപിയെന്ന‌് കോൺഗ്രസ‌് അറിഞ്ഞില്ല. മുന്നണി തകർന്നപ്പോഴേക്കും പല കോൺഗ്രസ‌് നേതാക്കളും ബിജെപിയിലായി. നിലവിൽ ചിറക്കടവ‌് പഞ്ചായത്തിൽ ബിജെപിക്ക‌് ആറ‌് സീറ്റുണ്ട‌്. ഇത‌് നേടാൻ സഹായിച്ചത‌് മുമ്പ‌് കോൺഗ്രസായിരുന്നവർ തന്നെയാണ‌്. യുഡിഎഫിന‌് അഞ്ചും എൽഡിഎഫിന‌് ഒമ്പതും സീറ്റുകൾ. ഒരുകാലത്ത‌് ചിറക്കടവ‌് പഞ്ചായത്ത‌് ഭരിച്ചിരുന്ന കോൺഗ്രസ‌് ഇപ്പോൾ പേരിനുമാത്രമായി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top