21 September Friday

ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ഓണാഘോഷം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

മുഖ്യമന്ത്രി കോഴഞ്ചേരിയിലെ ദുരിതാശ്വാസ ക്യാമ്പിൽ

തിരുവനന്തപുരം > പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ഇത്തവണ ഓണാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളം മുമ്പൊരിക്കലും ഇത്രയും വലിയ ദുരന്തം നേരിട്ടിട്ടില്ല. പത്തു ലക്ഷത്തിലേറെ പേര്‍ ഇപ്പോഴും ആശ്വാസ ക്യാമ്പുകളിലാണ്. മനുഷ്യരെല്ലാം ഒന്നിച്ചുനിന്നാണ് ഈ ദുരന്തം നേരിടുന്നത്. ഈ ഒരുമ തന്നെ ലോകത്തിന് മറ്റൊരു മാതൃകയാവും. സമത്വത്തിന്‍റെയും സമഭാവനയുടെയും സ്നേഹത്തിന്‍റെയും സന്ദേശം നല്‍കുന്ന ഓണം, കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും അതിജീവിക്കാനുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ടാവട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top