21 September Friday

സിഐടിയു പാർലമെന്റ‌് മാർച്ച‌് പ്രചാരണജാഥകൾ ആഗസ‌്ത‌് 9 മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018

 
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി‐ കർഷകവിരുദ്ധ ജനദ്രോഹനയങ്ങൾക്കെതിരെ സെപ്തംബർ അഞ്ചിന‌് നടത്തുന്ന പാർലമെന്റ‌് മാർച്ചിന്റെ പ്രചാരണാർഥം സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന‌് മേഖലാജാഥകൾ സംഘടിപ്പിക്കും. ജാഥകൾ ആഗസ‌്ത‌് ഒമ്പതിന‌് ആരംഭിച്ച‌് 14 ന‌് സമാപിക്കും.

സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള നയിക്കുന്ന ദക്ഷിണമേഖലാ ജാഥ ആഗസ്റ്റ് ഒമ്പതിന് വൈകിട്ട‌് അഞ്ചിന‌് കോട്ടയം വൈക്കത്ത്  സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ‌് മന്ത്രി ടി പി രാമകൃഷ്ണൻ ഉദ‌്ഘാടനം ചെയ്യും. 10 ന‌് കോട്ടയം, 11 ന‌് ആലപ്പുഴ, 12 ന‌് പത്തനംതിട്ട, 13 ന‌് കൊല്ലം, 14 ന‌് തിരുവനന്തപുരം ജില്ലകളിൽ  പര്യടനം നടത്തും.

സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാർ നയിക്കുന്ന മധ്യമേഖലാജാഥ ഒമ്പതിന് വൈകിട്ട‌് അഞ്ചിന‌് പാലക്കാട് പട്ടാമ്പിയിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഉദ‌്ഘാടനം ചെയ്യും. 10 ന‌് പാലക്കാട്, 11 ന‌് തൃശൂർ, 12 നും 13 ന് ഉച്ചവരെയും എറണാകുളം, 13 ന് ഉച്ചയ‌്ക്കുശേഷവും 14 നും  ഇടുക്കി ജില്ലകളിൽ പര്യടനം നടത്തും. സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ക്യാപ്റ്റനായ വടക്കൻ മേഖലാ ജാഥ ഒമ്പതിന് വൈകിട്ട‌് അഞ്ചിന‌്  മലപ്പുറം എടപ്പാളിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ്  ആനത്തലവട്ടം ആനന്ദൻ ഉദ‌്ഘാടനം ചെയ്യും. 10 ന‌് മലപ്പുറം, 11 ന‌് കോഴിക്കോട്, 12 ന‌് വയനാട്, 13 ന‌് കണ്ണൂർ, 14 ന‌് കാസർകോട‌്   ജില്ലകളിൽ പര്യടനം നടത്തും. 

മിനിമം വേതനം 18,000 രൂപയാക്കുക, തൊഴിൽനിയമ ഭേദഗതികൾ ഉപേക്ഷിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, പൊതുവിതരണം ശക്തിപ്പെടുത്തുക, കാർഷികവിളകൾക്ക് മതിയായ സംഭരണവില നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്  പാർലമെന്റ‌് മാർച്ച‌് സംഘടിപ്പിക്കുന്നത്.  ജാഥ വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളോടും സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ്  അഭ്യർഥിച്ചു.

പ്രധാന വാർത്തകൾ
Top