15 November Thursday

'അമ്മ'യ്ക്ക് നിക്ഷിപ്ത താത്പര്യമില്ല; വിശദീകരണവുമായി പ്രസിഡന്റ് മോഹന്‍ലാല്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018

തിരുവനന്തപുരം > നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയും നടനുമായ ദിലീപിനെ  താരസംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി  സംഘടനയുടെ പ്രസിഡന്റ്  മോഹന്‍ലാല്‍. 'അമ്മ'യ്ക്ക് നിക്ഷിപ്ത താത്പര്യമില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
 
ലണ്ടനില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലാണ് മോഹന്‍ലാലിന്റെ വിശദീകരണം എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണ്.നടിയുടെ വേദന ആദ്യം ഏറ്റുവാങ്ങിയത് അമ്മയാണ്.അമ്മ എന്ന വാക്കിന്റെ പൊരുള്‍ അറിഞ്ഞു കൊണ്ടാണ് ഇക്കാലമത്രയും സംഘടന നിലനിന്നത്.  ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായാണെന്നും  മോഹന്‍ലാല്‍ പറഞ്ഞു.

ദിലീപിനെ തിരിച്ചെടുത്തതിനെ കുറിച്ച് ഇതാദ്യമായാണ് മോഹന്‍ലാല്‍ പ്രതികരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിക്ക് സിനിമ മേഖലയില്‍ നിന്നുള്ള നൂറോളം പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ മോഹന്‍ലാല്‍ പ്രതികരണം അറിയിച്ചത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top