17 December Monday

ശബരിമലയിൽ കുട്ടികളെ കവചമാക്കിയവർക്കെതിരെ ബാലാവകാശ കമ്മീഷൻ നടപടിയെടുക്കും; ഡിജിപിയോട‌് റിപ്പോർട്ട‌് തേടി

സ്വന്തം ലേഖകൻUpdated: Thursday Dec 6, 2018

കൊച്ചി > ശബരിമലയിൽ യുവതീപ്രവേശം തടയാൻ സമരത്തിനിറങ്ങിയവർ കുട്ടികളെ കവചമായി ഉപയോഗിച്ചത‌് ശ്രദ്ധയിൽപ്പെട്ടതായി ബാലാവകാശ കമ്മീഷൻ ചെയർമാൻ റിട്ട. ജസ‌്റ്റിസ‌് പി സുരേഷ‌് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച‌് ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കുട്ടികളെ കവചമായി ഉപയോഗിച്ചവർക്കെതിരെയും കുട്ടികളെ അതിന‌് നിയോഗിച്ചത‌് രക്ഷിതാക്കളാണെങ്കിൽ അവർക്കെതിരെയും നടപടിയെടുക്കും.

പ്രക്ഷുബ‌്ധമായ സമരത്തിൽ കുട്ടികളെ മുന്നിൽ നിർത്തി കവചമായി ഉപയോഗിക്കാൻ പാടില്ല. ജുവനൈൽ ജസ‌്റ്റിസ‌് ആക‌്ടിലെ 75ാം വകുപ്പ‌് പ്രകാരം മൂന്നു വർഷം വരെ തടവ‌് ലഭിക്കാവുന്ന കുറ്റമാണ‌്.  ഇത് സംബന്ധിച്ച് കമ്മീഷന് പരാതികൾ ലഭിച്ചിരുന്നു. ഉടൻതന്നെ ഡിജിപിയോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. ദേശീയ ബാലവകാശ കമ്മീഷനും അവർക്ക് ലഭിച്ച ചില പരാതികൾ അന്വേഷിക്കുന്നുണ്ടെന്ന‌് റിട്ട. ജസ്റ്റിസ് പി സുരേഷ് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top