13 November Tuesday

അത്തനാസിയോസ് തിരുമേനിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

തിരുവനന്തപുരം > ഓര്‍ത്തഡോക്‌സ് സഭയുടെ ഏറ്റവും മുതിര്‍ന്ന മെത്രാപ്പോലീത്തയായ തോമസ് മാര്‍ അത്തനാസിയോസ് തിരുമേനിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ലാളിത്യം, സ്‌നേഹം, സാഹോദര്യം എന്നിവയുടെ മൂര്‍ത്തീമദ്ഭാവമായിരുന്നു തിരുമേനിയെന്ന് മുഖ്യമന്ത്രി പറഞ്ഞു

വലിപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളോടും ഇടപെട്ടിരുന്ന തിരുമേനി വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ മുതല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍വരെ പ്രത്യേകം ശ്രദ്ധിച്ചു. സഭയ്ക്ക് മാത്രമല്ല സമൂഹത്തിനാകെത്തന്നെ ഉല്‍ക്കര്‍ഷമുണ്ടാക്കുന്നതിന് വലിയതോതില്‍ സംഭാവനചെയ്ത സമര്‍പ്പിതമായ ജീവിതമായിരുന്നു തിരുമേനിയുടേതെന്ന്  മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top