16 November Friday

ലോകം നല്‍കുന്ന പിന്തുണയാണ് കേരളത്തിന്റെ ശക്തി; നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികള്‍ക്കും ഒന്നിച്ചു നില്‍ക്കാം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Aug 26, 2018

തിരുവനന്തപുരം > നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഖജനാവിന്റെ വലിപ്പമല്ല കേരളത്തിന്റെ ശക്തി. ലോകം നല്‍കുന്ന പിന്തുണയാണ് കേരളത്തിന്റെ ശക്തി. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികള്‍ ഒന്നിച്ചു നിന്നാല്‍ ഏതു പ്രതിസന്ധിയെയും മുറിച്ചു കടക്കാന്‍ കഴിയും. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പണം ഒരു തടസമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരു മാസത്തെ ശമ്പളം നാടിന്റെ പുനര്‍നിര്‍മ്മാണത്തിന് നല്‍കട്ടെ. അതേക്കുറിച്ച് ചിന്തിക്കണം. എല്ലാവര്‍ക്കും ഒരു മാസത്തെ ശമ്പളം ഒന്നിച്ചു നല്‍കാനായി എന്നു വരില്ല. മൂന്നു ദിവസത്തെ ശമ്പളം വീതം പത്തു മാസതവണയായി നല്‍കാമല്ലോ. പ്രവാസി മലയാളികള്‍ അവരുടെ കൂടെയുള്ളവരുടെ പിന്തുണയും ലഭ്യമാക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പേജില്‍ പറഞ്ഞു

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top