21 October Sunday

'ദേശാഭിമാനിയുടെ അംഗീകാരം'

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

ചെമ്മനവും ഭാര്യ ബേബിയും

2004‐ൽ കൊച്ചിയിൽ കാക്കനാട് പടമുകളിലേക്ക് താമസം മാറ്റി. വീടുപണി തീരുന്ന ഘട്ടം. ദേശാഭിമാനി ലേഖകൻ രവി കുറ്റിക്കാടും  ഫോട്ടോഗ്രാഫറും എത്തി. കൊച്ചിയിലേക്ക് സ്ഥിരതാമസത്തിന് വരുന്നത് അറിഞ്ഞെന്നും വാർത്തകൊടുക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. ഞാൻ പബ്ലിസിറ്റി ക്രേയ്സുകാരനാണെന്ന് ധാരണപരക്കുമെന്നും വേണ്ടെന്നും ശഠിച്ചു. "ചെമ്മനം മലയാള കവിതയിലെ ഒറ്റയാൾപട്ടാളമാണെന്ന വസ്തുത കേരളീയർക്കെല്ലാം അറിയാം. അങ്ങനെയൊരാൾ കൊച്ചിയിൽ സ്ഥിരതാമസത്തിന് വരുമ്പോൾ സ്വാഗതം ചെയ്യേണ്ടത് കർത്തവ്യമാണ്.'' രവി വാദിച്ചു.

"രണ്ടാഴ്ച കഴിഞ്ഞേ വരൂ. വാർത്ത കൊടുക്കണമെങ്കിൽ അതു കഴിഞ്ഞിട്ടുമതി'' എന്ന അഭ്യർഥനക്ക് അത് ഞങ്ങൾക്ക് വിടൂ എന്ന് പറഞ്ഞ് ഇരുവരും സ്ഥലം വിട്ടു.  അടുത്ത ദിവസം ദേശാഭിമാനി കണ്ടപ്പോൾ  അന്തംവിട്ടു. 'ഒറ്റയാൾ പട്ടാളം പടമുകളിൽ' എന്ന തലക്കെട്ടിൽ എന്റെയും വീടിന്റെയും ചിത്രം സഹിതം ഒരു പേജ് ഗംഭീരൻ ട്രീറ്റ്മെന്റ്! ആ ശീർഷകത്തിൽ ഞാൻ വീണുപോയി. എന്റെ കവിതകൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന ചലനാത്മകതയ്ക്ക് ഒരു പത്രത്തിൽനിന്ന് ലഭിച്ച വിലയേറിയ അവാർഡായിരുന്നു ധ്വനനശക്തിയുള്ള ആ തലക്കെട്ട്.

പ്രധാന വാർത്തകൾ
Top