14 November Wednesday

കന്യാസ്‌‌‌‌ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസിനെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

കോട്ടയം > ജലന്ധർ ബിഷപ്പിനെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച് പരാതി നൽകിയ കന്യാസ്‌‌‌‌ത്രീയുടെ ചിത്രം പ്രചരിപ്പിച്ച മിഷനറീസ് ഓഫ് ജീസസ് അധികൃതർക്കെതിരെ കേസെടുത്തു. കോട്ടയം ജില്ലാ പൊലീസ് ചീഫ് ഹരിശങ്കറിന്റെ നിർദേശപ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. ലൈംഗീകപീഡന കേസുകളിൽ ഇരകളെ തിരിച്ചറിയുന്ന വിവരങ്ങൾ പുറത്തുവിടരുതെന്ന കർശനനിയമുള്ളപ്പോഴാണ് മിഷനറീസ് ഓഫ് ജീസസ് പബ്ലിക് റിലേഷൻസ് ഓഫീസർ നൽകിയ മാധ്യമങ്ങൾക്ക് നൽകിയ പത്രക്കുറുപ്പിനോടൊപ്പം ചിത്രവും നൽകിയത്.

പ്രസിദ്ധീകരിക്കുമ്പോൾ തിരിച്ചറിയുന്ന വിധത്തിൽ നൽകിയാൽ മിഷനറീസ് ഓഫ് ജീസസ് ഉത്തരവാദിയായിരിക്കില്ലെന്ന അറിയിപ്പും ചേർത്താണ് മാധ്യമങ്ങൾക്ക് കൈമാറിയത്. ഇരയെ തിരിച്ചറിയുന്ന വിധം ചിത്രം പ്രചരിപ്പിച്ചതിന് മിഷനറീസ് ഓഫ് ജീസസ് പിആർഒയ്ക്ക് എതിരെ 228(എ) വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ജില്ലാ പൊലീസ് ചീഫ് അറിയിച്ചു.


പ്രധാന വാർത്തകൾ
Top