14 November Wednesday

രണ്ട് എംഎസ്എഫ് നേതാക്കള്‍ കഞ്ചാവുമായി പിടിയില്‍

സ്വന്തം ലേഖകന്‍Updated: Saturday Aug 4, 2018

കല്‍പ്പറ്റ  > വയനാട് എന്‍ജിനിയറിങ് കോളേജിലെ രണ്ട് എംഎസ്എഫ് നേതാക്കളെ കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. യൂണിറ്റ് ഭാരവാഹികളായ മലപ്പുറം കാവനൂര്‍ തെരക്കാടന്‍ ടി കെ മുഹമ്മദ് അന്‍സാര്‍ (21), റാസി എന്ന ദഹീന്‍ (21- മലപ്പുറം)എന്നിവരാണ് പിടിയിലായത്. തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍വച്ചാണ് ഇരുവരും പിടിയിലായത്. രണ്ടുപേരില്‍നിന്നും 25 ഗ്രാം വീതം കഞ്ചാവ് പിടികൂടി.

മുഹമ്മദ് അന്‍സാറിനെ വൈകിട്ടും റാസിയെ ഉച്ചക്കുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരും കര്‍ണാടകത്തില്‍നിന്ന് കഞ്ചാവ് കടത്തുകയായിരുന്നു. ദഹീന്‍ സഞ്ചരിച്ച  കെഎല്‍ 58 എഫ് 5218 ബുള്ളറ്റും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന കണ്ണികളാണിവരെന്ന സംശയത്തിലാണ് എക്‌സൈസ് അധികൃതര്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍കുട്ടിയും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐ  വയനാട് ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top