20 September Thursday

ബസ് സമരം: കടുത്ത നടപടിക്ക് സർക്കാരിനെ നിർബന്ധിക്കരുതെന്ന് ഗതാഗതമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018


തിരുവനന്തപുരം> ബസ് സമരം നേരിടാൻ സർക്കാരിന് മുന്നിൽ നിരവധി മാർഗങ്ങൾ ഉണ്ടെന്നും കടുത്ത നി‌യമനടപടികളിലേക്ക് നീങ്ങാൻ സർക്കാരിനെ നിർബന്ധിക്കരുതെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ.

 നാല് ദിവസമായി സമരത്തിലുള്ള  സ്വകാര്യ ബസ് ഉടമകൾക്ക് മുന്നറി‌യിപ്പ് നൽകുക‌യായിരുന്നു മന്ത്രി. ബസുടമകളുമായി ഒരു യുദ്ധപ്രഖ്യാപനത്തിന് സർക്കാർ ആഗ്രഹിക്കുന്നില്ല. അതിനുള്ള സാഹചര്യം ഉടമകളായിട്ട് സൃഷ്ടിക്കരുത്. മുഖ്യമന്ത്രിയുമായിട്ടുള്ള കൂടികാഴ്ചക്ക് ശേഷമേ ബസുടമകളുമാ‌യി ഇനി ചർച്ചയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാർത്ഥികളുടെ ‌യാത്രാ നിരക്ക് മിനിമം രണ്ടുരൂപ‌യാക്കി ഉ‌യർത്തണമെന്നാണ് ബസ് ഉടമകളുടെ  ആവശ്യം . ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമ‌യം ബസ് സമരം നാലാം ദിനത്തിലേക്ക് കടന്നപ്പോൾ ബസ് ഉടമകൾക്ക് ഇടയിലും ഭിന്നതയുണ്ട്.
 

പ്രധാന വാർത്തകൾ
Top