17 October Wednesday

ചരക്കുകപ്പൽ കൊച്ചിയിൽ എത്തിക്കണം: മന്ത്രി മേഴ്സിക്കുട്ടിയമ്മ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018


തിരുവനന്തപുരം
മുനമ്പം ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ഓഷ്യാനിക് ബോട്ടിൽ ഇടിച്ച് അപകടം സൃഷ്ടിച്ച കപ്പൽ ഫോറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിൽ കൊച്ചിയിൽ കൊണ്ടുവന്ന് ആവശ്യമായ നിയമനടപടി സ്വീകരിക്കാൻ കേന്ദ്ര റോഡുഗതാഗത ഷിപ്പിങ‌് മന്ത്രാലയം തയ്യാറാകണമെന്ന് ഫിഷറീസ‌് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ ആവശ്യപ്പെട്ടു. ബോട്ടപകടം ഉണ്ടായപ്പോൾത്തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് കേന്ദ്ര റോഡുഗതാഗത ഷിപ്പിങ‌് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡ്, നേവി, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയുടെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ തെരച്ചിൽ നടത്തിവരികയാണ്. അപകടത്തിനുശേഷം തെരച്ചിൽ വ്യാപകമാക്കാനും സോണാർപോലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിലേക്ക‌് മുങ്ങിപ്പോയ ബോട്ട് കണ്ടെത്താനും ബന്ധപ്പെട്ടവരുടെ സഹായം തേടാനും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നിരുന്നതായി മന്ത്രി വ്യക്തമാക്കി.

പ്രധാന വാർത്തകൾ
Top