21 November Wednesday

സക്കറിയയെ കൈകാര്യം ചെയ്യാന്‍ മടിക്കില്ല; ഭീഷണിയുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018

തിരുവനന്തപുരം > സാഹിത്യകാരന്‍ സക്കറിയയെ  കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍.പാലക്കാട് തസ്രാക്കില്‍ സംഘടിപ്പിച്ച മധുരം ഗായതിയെന്ന ഒ.വി വിജയന്‍ അനുസ്മരണ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കൊലയാളിയാണെന്ന് സക്കറിയ പ്രസംഗിച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. സക്കറിയക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി തൃശൂര്‍ വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

 സക്കറിയ തന്റെ പരാമര്‍ശം തിരുത്തിയില്ലെങ്കില്‍ അടി മേടിക്കുമെന്നും കൈകാര്യം ചെയ്യാന്‍ മടിക്കില്ലെന്നുമായിരുന്നു  ഗോപാലകൃഷ്ണന്റ  പ്രതികരണം. സക്കറിയയുടെ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ബിജെപി. സക്കറിയ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.



 

പ്രധാന വാർത്തകൾ
Top