11 December Tuesday

കൈസഞ്ചിയില്‍ ആവശ്യമായ സാധനങ്ങളുമായി എത്തുക; കലാപത്തിന് റിക്രൂട്ട്‌മെന്റുമായി ബിജെപി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 20, 2018

കണ്ണൂര്‍ > ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ പ്രവര്‍ത്തകരോട് എത്തിച്ചേരാന്‍ ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം. സംസ്ഥാന കമ്മിറ്റി പുറത്തുവിട്ട സര്‍ക്കുലറിലെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ഡിസംബര്‍ 13നാണ് കണ്ണൂര്‍ ജില്ലയിലെ പ്രവര്‍ത്തകര്‍ എത്തിച്ചേരേണ്ടത്.

കൂത്തുപറമ്പ്, ധര്‍മ്മടം, തലശേരി, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത പ്രവര്‍ത്തകരെയാണ് റിക്രൂട്ട് ചെയ്യുന്നത്. പരിശീലനം സിദ്ധിച്ച പ്രവര്‍ത്തകര്‍ കൈസഞ്ചിയില്‍ ആവശ്യമായ സാധനങ്ങള്‍ കരുതണമെന്നും മറ്റ് നിര്‍ദേശങ്ങള്‍ ഡിസംബര്‍ 2ന് മാരാര്‍ജി ഭവനില്‍ വെച്ച് നല്ഡകുമെന്നും ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് ഒപ്പിച്ച സര്‍ക്കുലറില്‍ പറയുന്നു.

ഓരോ ദിവസവും ഓരോ ജില്ലയിലെ പ്രവര്‍ത്തകരെ എത്തിക്കാനാണ് ബിജെപി നീക്കം. ഇതിനായി അതാത് ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കള്‍ക്ക് ചുമതല നല്‍കിയിട്ടുമുണ്ട്. 'ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനെന്ന' പേരിലാണ് പ്രവര്‍ത്തകരെ എത്തിക്കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്‌ണന്റെ പേരിലാണ് രഹസ്യ സര്‍ക്കുലര്‍ തയ്യാറാക്കിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top