20 September Thursday

ബിജെപി നേതാക്കള്‍ 100 കോടി വാഗ്ദാനം ചെയ്തതായി കുമാരസ്വാമി; കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കും

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

ബംഗളൂരൂ > ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നും നൂറുകോടി രൂപവരെ എംഎല്‍എ മാര്‍ക്ക് വാഗ്ദാനം ചെയ്തതായും ജെഡിഎസ് നേതാവ് എച്ച്‌ ഡി കുമാരസ്വാമി. വാര്‍ത്താ സമ്മേളനത്തിലാണ് കുമാരസ്വാമി ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. തൂക്കുസഭ ഉണ്ടായതില്‍ ജനങ്ങളെ കുറ്റം പറയാനാവില്ല. തങ്ങളുടെ പത്ത് പേരെ റാഞ്ചിയാല്‍ 20 പേരെ തിരിച്ചെത്തിക്കാന്‍ അറിയാമെന്നും കുമാരസ്വാമി പറഞ്ഞു.

 ഈ കള്ളപ്പണമൊക്കെ ബിജെപിക്ക് എവിടുന്നാണ് ലഭിച്ചത്. മുഖ്യമന്ത്രി പദത്തിനായി താന്‍ അവകാശ വാദം ഉന്നയിച്ചിട്ടില്ല. ബിജെപിയെ ഇനി പിന്തുണക്കില്ല. കഴിഞ്ഞ തവണ ബിജെപിക്കൊപ്പം നിന്നത് തെറ്റായിപ്പോയി. കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു
 

പ്രധാന വാർത്തകൾ
Top