16 November Friday

ബിഷപ‌് പീഡനം: അന്വേഷണസംഘം മധ്യപ്രദേശിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018


ജലന്ധർ ബിഷപ‌് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസ് അന്വേഷിക്കുന്ന കേരളത്തിൽനിന്നുള്ള പൊലീസ് സംഘം മധ്യപ്രദേശിലെത്തി. ഉജ്ജയിൻ ബിഷപ‌് സെബാസ്റ്റ്യൻ വടക്കേലിന്റെ മൊഴിയെടുക്കാനാണ‌ിത‌്. ബിഷപ‌് പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ ബിഷപ‌് സെബാസ്റ്റ്യൻ വടക്കേലിനെ അറിയിച്ചിരുന്നതായി മൊഴിനൽകിയിരുന്നു. 

കേരളത്തിൽനിന്നുള്ള അന്വേഷകസംഘത്തിന് പഞ്ചാബ് പൊലീസ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉജ്ജയിനിലെ അന്വേഷണത്തിനു ശേഷം വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം ജലന്ധറിലേക്ക് പോകും. ബിഷപ്പിനെ ചോദ്യംചെയ്യുന്നത് ഒൻപതിന് ശേഷമാകും.

പ്രധാന വാർത്തകൾ
Top