Top
18
Monday, December 2017
About UsE-Paper

വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > തിരുവനന്തപുരത്തുള്ള സ്വകാര്യ ഏവിയേഷന്‍ കോളേജിലെ ദളിത് വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയ സംഭവത്തില്‍ അഞ്ച് സഹപാഠികള്‍ അറസ്റ്റില്‍. തിരുവനന്തപുരം ഐപിഎംഎസ് ഏവിയേഷന്‍ അക്കാഡമിയിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ സഹപാഠികളാണ് അറസ്റ്റിലായത്. താമസിച്ചിരുന്ന ലോഡ്ജിന് മുകളില്‍ നിന്നും പെണ്‍കുട്ടി  ചാടുകയായിരുന്നു

കോഴിക്കോട് സംഘടിപ്പിച്ച ക്യാമ്പനിടെയാണ് സംഭവം. പരിശീലനത്തിന്റെ ഭാഗമായി കരിപ്പൂരില്‍ എത്തിയ പെണ്‍കുട്ടി താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും ചാടി കഴിഞ്ഞ വ്യാഴാഴ്ചയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

 ഐപിഎംഎസ് ഏവിയേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് തിരുവനന്തപുരം മരുതാംകുഴി സ്വദേശിനിയായ പെണ്‍കുട്ടി. ഗുരുതര പരിക്കുകളാടെ അപകടശേഷം ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആശുപത്രിയിലേക്കും  പെണ്‍കുട്ടിയെ മാറ്റുകയായിരുന്നു.കൊണ്ടോട്ടി പൊലീസാണ് കേസന്വേഷിക്കുന്നത്‌
 

Related News

കൂടുതൽ വാർത്തകൾ »