11 December Tuesday

സര്‍ക്കാര്‍ എന്നും നടിക്കൊപ്പം: മന്ത്രി എ കെ ബാലന്‍

സ്വന്തം ലേഖകന്‍Updated: Saturday Aug 4, 2018

കൊച്ചി > നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ എന്നും അവര്‍ക്കൊപ്പമാണെന്ന് സാംസ്‌കാരികമന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. കേസ് പരിഗണിക്കാന്‍ വനിതാജഡ്ജി വേണമെന്ന ആവശ്യത്തെയും പിന്തുണയ്ക്കുന്നു. പ്രോസിക്യൂട്ടറെ മാറ്റണമെന്ന നിലപാട് അവര്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.
 
അഭിമന്യുവധക്കേസില്‍ അന്വേഷണം ശക്തമായി മുന്നോട്ടുപോവുകയാണ്. പ്രതികള്‍ ഏതുമാളത്തില്‍ ഒളിച്ചാലും പിടികൂടി നിയമത്തിനുമുന്നില്‍ കൊണ്ടുവരികതന്നെ ചെയ്യും. നിലവിലുള്ള അന്വേഷണസംഘത്തിനുതന്നെ പ്രതികളെ പിടികൂടാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top