19 December Wednesday

എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും; എക്‌സിക്യൂട്ടിവ് യോഗം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

കൊച്ചി > നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപുമായി ബന്ധപ്പെട്ട്  താര സംഘടനയില്‍ വിവാദങ്ങള്‍ തുടരവെ സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഇന്ന് പന്ത്രണ്ടുമണിക്ക് മാധ്യമങ്ങളെ കാണും. എഎംഎംഎ യുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ തുടരുകയാണ്. പ്രസിഡന്റ് മോഹന്‍ലാല്‍ വിദേശത്തുനിന്നും എത്തിയാല്‍ എക്‌സിക്യൂട്ടിവ് യോഗം ചേരുമെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു നേരത്തെ അറിയിച്ചിരുന്നു. യോഗം വിളിക്കണമെന്ന് രേവതിയടക്കം മൂന്ന് നടിമാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top