24 September Monday

മോഹന്‍ലാലിനെതിരായ പരാതിയില്‍ താന്‍ ഒപ്പുവെച്ചിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018

കൊച്ചി > സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനെതിരായ  പരാതിയില്‍ താന്‍ ഒപ്പുവച്ചിട്ടില്ലെന്ന്  നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ് രാജ്. 'മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം ഒരു പ്രതിഭയും മുതിര്‍ന്ന നടനുമാണ്. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ എനിക്ക് കഴിയില്ല. ആര് ചെയ്താലും ഇത് ശരിയാണെന്ന് വിശ്വസിക്കുന്നുമില്ല.'

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത് പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാണുകയാണെന്നു ചൂണ്ടിക്കാട്ടി സിനിമ സാംസ്‌കാരിക കൂട്ടായ്മ രംഗത്തെത്തിയിരുന്നു.ഇതുസംബന്ധിച്ച് നൂറിലധികം പേര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവനയും പുറത്തിറക്കി. ഇതില്‍ ആദ്യത്തെ പേര് പ്രകാശ് രാജിന്റെതായിരുന്നു.

'ഈ സംഭവുമായി ബന്ധപ്പെട്ട കത്തില്‍ എങ്ങനെയാണ് എന്റെ പേര് വന്നതെന്ന് എനിക്ക് അറിയില്ല. എന്നെ ഇതിനായി ആരും സമീപിച്ചിട്ടുമില്ല. ഇത്തരമൊരു ചടങ്ങില്‍ മോഹന്‍ലാല്‍ വരുന്നത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. ഇക്കാര്യത്തില്‍ ഞാന്‍ ലാലിന്റെ കൂടെ നില്‍ക്കുന്നു';പ്രകാശ് രാജ് പറഞ്ഞു.
 
ചടങ്ങില്‍ പങ്കെടുക്കണമെന്ന് തന്നോടാരും പറഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top