18 August Saturday

ടിപ്പര്‍ ലോറി അപകടം; ക്ലീനര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 21, 2018

കോട്ടക്കല്‍ > ടിപ്പര്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ക്ലീനര്‍ മരിച്ചു. കുറ്റിപ്പുറം ആലിന്‍ചുവട് കിഴക്കേചാലില്‍ രായിന്‍മോന്റെ മകന്‍ സലിം (18) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടൈ ദേശീയപാതയില്‍ കോട്ടക്കലിനടുത്ത്പാലത്തറ ഇറക്കത്തിലാണ് അപകടം.

 മണ്ണുമായി പോകുകയായിരുന്ന രണ്ടുടിപ്പറുകളില്‍ പിറകിലെ ലോറിയുടെ നിയന്ത്രണം വിട്ട്‌ മുന്നിലെ ടിപ്പറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന്, മുന്നിലുണ്ടായിരുന്ന ടിപ്പര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് സലിമിന്റെ മരണം. ഉമ്മ:ജമീല. റാഷിദ്, സഹോദരങ്ങള്‍; റനീഷ്, ഷെരീഫ.

 

പ്രധാന വാർത്തകൾ
Top