13 November Tuesday

കൊച്ചി എണ്ണശുദ്ധീകരണ ശാലയിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

കൊച്ചി > കൊച്ചി എണ്ണശുദ്ധീകരണ ശാലയില്‍ അറ്റകുറ്റപ്പണിക്കിടെ ഒരാള്‍ മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. ഇന്നുപുലര്‍ച്ചെയാണ് അപകടം. കരാര്‍ തൊഴിലാളിയായ രാജേഷാണ് മരിച്ചത്. ഹീറ്റ് എക്‌സ്‌ചേഞ്ചിന്റെ കവര്‍ വീണാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്തുതന്നെ രാജേഷ് മരിക്കുകയായിരുന്നു.

വൈക്കം ടിവിപുരം സ്വദേശിയാണ് രാജേഷ്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാള്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറയിച്ചു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top