25 September Tuesday

മഹാരാജാസിന്റെ ധനസഹായം 10ന‌് കൈമാറും

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018



കൊച്ചി
കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിന‌് മഹാരാജാസ് കോളേജിന്റെ ധനസഹായം 10ന‌് കൈമാറും. അഞ്ചുലക്ഷം രൂപയാണ് അഭിമന്യുവിന്റെ മാതാപിതാക്കൾക്ക് കൈമാറുക. അധ്യാപകരിൽനിന്നും അനധ്യാപകരിൽനിന്നും അഭ്യുദയകാംക്ഷികളിൽനിന്നും സമാഹരിച്ചതാണ് തുക.

മട്ടാഞ്ചേരി സ്വദേശിയും പിബിഎ എന്റർപ്രൈസസ് ഉടമയുമായ വി വി കസ്തൂരിരംഗൻ അഭിമന്യുവിന്റെ കുടുംബത്തിനു നൽകാൻ ഒരുലക്ഷം രൂപയുടെ ചെക്ക് പ്രിൻസിപ്പൽ ഡോ. കെ എൻ കൃഷ്ണകുമാറിന് കൈമാറി. മഹാരാജാസ് കോളേജിലെ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന സംഘം അഭിമന്യുവിന്റെ വീട്ടിലെത്തി തുക കൈമാറും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top