19 November Monday

മതതീവ്രവാദം: 150 കേന്ദ്രങ്ങളിൽ ഡിവൈഎഫ‌്ഐ ചുവരെഴുത്തു സമരം

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018


ആലപ്പുഴ
മഹാരാജാസ് കോളേജ‌് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ മതതീവ്രവാദികൾക്കെതിരെ 12ന‌് ജില്ലയിലെ 150 മേഖലാ കേന്ദ്രങ്ങളിൽ ചുവരെഴുത്ത് സമരം സംഘിടപ്പിക്കും. അഭിമന്യു അവസാനമായി എഴുതിയ‘വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം കേന്ദ്രങ്ങളിൽ തീരുമാനിക്കപ്പെട്ട ചുവരിൽ എഴുതിയാണ് സമരം. തുടർന്ന് പൊതുയോഗവും സംഘടിപ്പിക്കും. വർഗീയതയ്ക്കും മതതീവ്രവാദത്തിനുമെതിരായുള്ള പ്രതിഷേധത്തിൽ മുഴുവൻ ജനാധിപത്യവിശ്വാസികളും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. എം എം അനസ് അലിയും സെക്രട്ടറി അഡ്വ. മനു സി പുളിക്കലും അഭ്യർഥിച്ചു.

പ്രധാന വാർത്തകൾ
Top