26 September Wednesday

അഭിമന്യു വധം: കൊലയാളി സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

കൊച്ചി> മഹാരാജാസ്‌ കോളേജ്‌  വിദ്യാർത്ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പിടിയിലായി. നെട്ടുർ സ്വദേശി അബ്‌ദുൾ നാസർ ആണ്‌ പിടിയിലായത്‌. ഇതോടെ കേസിൽ 18 പേർ അറസ്‌റ്റിലായി.

എസ്‌ഡിപിഐ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകരാണ്‌ മൂന്നാർ വട്ടവട സ്വദേശിയായ അഭിമന്യുവിനെ കുത്തിക്കൊന്നത്‌. ക്യാമ്പസ്‌ ഫ്രണ്ട്‌ കൊച്ചി എരിയാ ട്രഷറർ റെജീബ്‌ അടക്കമുള്ളവർ അറസ്‌റ്റിലയായവരിലുണ്ട്‌.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top