26 September Wednesday

അഭിമന്യു ഫണ്ട് ശേഖരണം: ഇടുക്കിയിൽ സമാഹരിച്ചത‌് 67.75 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018


ഇടുക്കി > ക്യാമ്പസ‌് ഫ്രണ്ട‌്‐ എസ‌്ഡിപിഐ വർഗീയ തീവ്രവാദികൾ കൊലപ്പെടുത്തിയ മഹാരാജാസിലെ വിദ്യാർഥിയും എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റി നടത്തിയ ഫണ്ട‌്  ശേഖരണത്തിൽ ലഭിച്ചത‌് 67,75,998 രൂപ. 14 ഏരിയ കമ്മിറ്റികളുടെ പരിധിയിൽ 14, 15,16 തീയതികളിൽ നടന്ന ഹുണ്ടിക  സമാഹരണത്തിലൂടെയും അക്കൗണ്ടിലൂടെയും ലഭിച്ച തുകയും ചേർത്താണിത‌്.  അഭിമന്യുവിന്റെ കുടുംബത്തെ സഹായിച്ച എല്ലാവരെയും ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ നന്ദി അറിയിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top