24 September Monday

അഭിമന്യു കൊലപാതകം: രണ്ട് പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൂടി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

കൊച്ചി > മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി പോലീസ് പിടിയിലായി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഷിറാസ് സലീം, ഷാജഹാന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും ആലപ്പുഴ സ്വദേശികളാണ്. ഇവര്‍ക്ക് അഭിമന്യുവിന്റെ കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

ഇവരില്‍ നിന്ന് മതസ്‌പര്‍ധ വളര്‍ത്തുന്ന ലഘുലേഖ പിടിച്ചെടുത്തു. ഇവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കുറ്റകൃത്യങ്ങള്‍ നടപ്പാക്കുന്നതിന്റെയും കായിക പരിശീലനത്തിന്റെയും പ്രധാന ചുമതലക്കാരാണെന്നാണ് സൂചന. ജില്ലാ പൊലീസ് ഓഫിസില്‍ ഇവരെ ചോദ്യം ചെയ്യുകയാണ്.

കേസിലെ മുഖ്യപ്രതിയും ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ മുഹമ്മദിന്റെ അയല്‍വാസികളാണ് പിടിയിലായവര്‍. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് നടത്തിയ പരിശോധനയില്‍ സിഡികള്‍, ലാപ്‌ടോപ്പുകള്‍, ലഘുലേഖകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

ഇതോടെ കൊലപാതക കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. എല്ലാ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.










 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top