14 November Wednesday

അഭിമന്യു കൊലപാതകം: നേരിട്ട് പങ്കെടുത്ത ഒരാള്‍കൂടി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 25, 2018

കൊച്ചി > മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പള്ളുരുത്തി സ്വദേശി സനീഷാണ് പൊലീസ് പിടിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്. കൊലയില്‍ നേരിട്ട് പങ്കെടുത്തവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നയാളാണ് സനീഷ്.

ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും ജെ. ഐ മുഹമ്മദ്, ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ആലുവ സ്വദേശി എസ്. ആദില്‍, കണ്ണൂര്‍ തലശേരി സ്വദേശി ഷാനവാസ് എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു.

 

പ്രധാന വാർത്തകൾ
Top