20 September Thursday

സിപിഐ എം പ്രവർത്തകൻ സിദ്ദിഖിന്റെ കൊലപാതകം: പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

കാസർകോട്> സിപിഐ എം പ്രവർത്തകൻ ഉപ്പള സൊങ്കാലിലെ അബൂബക്കർ സിദ്ദിഖിനെ വെട്ടി കൊലപ്പെടുത്തിയ ആർഎസ്എസുകാരിൽ ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ്‌.

ആർഎസ്‌എസ്‌ ‐ ബിജെപി ക്രിമിനൽ സംഘമാണ്‌ സിദ്ദിഖിനെ കുത്തിക്കൊന്നത്‌. സംഘത്തിൽ നാലുപേരുണ്ടെന്നാണ് സൂചന. കൊലയാളികൾ ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊലപാതകം അന്വേഷിക്കാൻ കാസർകോട് ഡിവൈഎസ്‌പി  എം വി സുകുമാരന്റെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേകസംഘത്തെ നിയോഗിച്ചു.

സിദ്ദിഖിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ  പോസ്റ്റുമോർട്ടത്തിന് ശേഷം പകൽ 12ന് കാലിക്കടവ് , ചെറുവത്തൂർ , നീലേശ്വരം മാർക്കറ്റ്, കാഞ്ഞങ്ങാട്, പാലക്കുന്ന്, കാസർകോട് പുതിയ ബസ് സ്റ്റാൻഡ്, കുമ്പള, ഉപ്പള എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് സ്വദേശമായ സൊങ്കാലിലെ ജുമ മസ്ജിദ് ഖബറിടത്തിൽ ഖബറടക്കും.

ഞായറാഴ‌്ച രാത്രി പതിനൊന്നോടെ വീട്ടിലേക്ക‌് പോകുമ്പോഴാണ‌് ബൈക്കിലെത്തിയ ബിജെപി സംഘം വടിവാളുകൊണ്ട‌് വെട്ടിയത‌്. ബിജെപി ജില്ലാ നേതാവ‌് വത്സരാജിന്റെ മരുമകൻ അശ്വത‌ിന്റെ നേതൃത്വത്തിലായിരുന്നു  ആക്രമണം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top