19 September Wednesday

ആധാറിൽ കേന്ദ്രത്തിന്‌ തിരിച്ചടി; ശ്രീകൃഷ്‌ണ കമ്മിറ്റി റിപ്പോർട്ട്‌ ഫയൽ ചെയ്യേണ്ടെന്ന്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018

ന്യൂഡൽഹി> ആധാർ കേസിൽ ശ്രീകൃഷ്‌ണ കമ്മിറ്റി റിപ്പോർട്ട്‌ ഫയൽ ചെയ്യേണ്ടതില്ലെന്ന്‌ സുപ്രീംകോടതി . ചീഫ്‌ ജസ്‌റ്റിസ്‌ അധ്യഷനായ ബെഞ്ചിന്റെതാണ്‌ നിർദ്ദേശം. ആധാർ വിവരസംരക്ഷണം എങ്ങിനെവേണം എന്നതുസംബന്ധിച്ച നടപടി അടങ്ങുന്ന റിപ്പോർട്ട്‌ പരിഗണിക്കാനാണ്‌ കോടതി വിസ്സമതിച്ചത്‌. അറ്റോർണി ജനറലാണ്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ അനുമതി തേടിയത്‌.

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്‌തുള്ള ഹർജികളിൽ വിശദമായ വാദം കേട്ടശേഷം ഭരണഘടനാ ബഞ്ച്‌ വിധി പറയാനായി മാറ്റിവെച്ചിരിക്കയാണ്‌. ഈ സാഹചര്യത്തിൽ റിപ്പോർട്ട്‌ പരിഗണിക്കേണ്ടതില്ലെന്നാണ്‌ കോടതിയുടെ  തീരുമാനം. ശ്രീകൃഷ്‌ണാ കമ്മിറ്റി റിപ്പോർട്ടുകൂടി പരിഗണിച്ചാകണം കേസിന്റെ വിധിപറയേണ്ടതെന്നാണ്‌ കേന്ദ്രസർക്കാർ നിലപാട്‌.



 

പ്രധാന വാർത്തകൾ
Top