14 November Wednesday

‘‘മനുഷ്യനെ വെട്ടിക്കൊല്ലാൻ പോകുന്നവരേക്കാൾ അപകടം ചാനൽ ചർച്ചയിൽ ന്യായീകരണം ചമക്കുന്ന ചേക്കുട്ടിമാർ’’ ‐ എസ്‌ഡിപിഐയെ ന്യായീകരിച്ച എൻ പി ചേക്കുട്ടിക്ക്‌ മറുപടിയുമായി എ എ റഹീം

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018

കൊച്ചി > അഭിമന്യുവിന്റെ കൊലപാതകത്തിൽ നാടാകെ വിറങ്ങലിച്ചു നിൽക്കുമ്പോഴും എസ്‌ഡിപിഐയെ ന്യായീകരിക്കുകയും എസ്‌എഫ്‌ഐയെ പഴി ചാരുകയും ചെയ്യുന്നവർക്ക്‌ മറുപടിയുമായി ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എ എ റഹീം. മനോരമ ന്യൂസിലെ കൗണ്ടർ പോയിന്റിൽ പോപ്പുലർ ഫ്രണ്ട്‌ മുഖപത്രമായ തേജസിന്റെ ചീഫ്‌ എഡിറ്ററായ എൻപി ചേക്കുട്ടിയെ  മാധ്യമപ്രവർത്തകൻ എന്ന വിശേഷിപ്പിക്കരുതെന്നും റഹീം പറയുന്നു. പോപ്പുലർ ഫ്രണ്ടിനെയും എസ്‌ഡിപിഐയെയും ന്യായീകരിക്കുന്ന നിലപാടാണ്‌ ചേക്കുട്ടി നിരന്തരം സ്വീകരിച്ചു പോരുന്നത്‌.

കേരളത്തിൽ നിന്ന്‌ ഐഎസിലേക്ക്‌ പോയവരിൽ ഭൂരിഭാഗവും പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരായിരുന്നു എന്ന്‌ റഹീം പറഞ്ഞു. ഇവരിൽ രണ്ടുപേർ തേജസ്‌ പത്രത്തിൽ പ്രവർത്തിച്ചിരുന്നവരാണ്‌. അതേ പത്രത്തിന്റെ പത്രാധിപരായിരിക്കുന്ന എൻ പി ചേക്കുട്ടിയെ നിഷ്‌പക്ഷ മാധ്യമ നിരീക്ഷകനായി അവതരിപ്പിക്കുന്നത്‌ ശരിയല്ലെന്നും എ എ റഹീം വാദിക്കുന്നു.

തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ ഒറ്റപ്പെടുത്തുകയാണ്‌ വേണ്ടത്. നിരോധനം കൊണ്ട്‌ ഇവരെ ഇല്ലാതാക്കാൻ കഴിയില്ലെന്നും എ എ റഹീം പറഞ്ഞു. തീവ്രവാദ സംഘടനയായ സിമി നിരോധിച്ചപ്പോൾ എൻഡിഎഫും, പിന്നീട്‌ എൻഡിഎഫും നിരോധിക്കപ്പെട്ടപ്പോൾ കൂടുതൽ പഴുതടച്ച സംവിധാനമായി പോപ്പുലർ ഫ്രണ്ടും രൂപംകൊണ്ട ചരിത്രവും റഹീം ഓർമ്മിപ്പിച്ചു. ഇക്കൂട്ടരുടെ തീവ്രവാദ രാഷ്‌ട്രീയത്തെ തുറന്നുകാട്ടിക്കൊണ്ടേ ഇവരെ ചെറുക്കാനാകൂ എന്നും എ എ റഹീം കൂട്ടിച്ചേർത്തു.

പ്രധാന വാർത്തകൾ
Top