ad
Deshabhimani

നിയമസഭ തന്റെ അമ്മത്തൊട്ടിലെന്ന് കെ എം മാണി; 50-ാം വാര്‍ഷികത്തില്‍ സഭയുടെ ആദരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 15, 2017, 05:00 AM | 0 min read

തിരുവനന്തപുരം> സിയമസഭ തന്റെ അമ്മത്തൊട്ടിലാണെന്ന് കെ എം മാണി പറഞ്ഞു.തന്റെ നിയമസഭാപ്രവേശത്തിന്റെ  50-ാം വാര്‍ഷികവേളയില്‍ സഭ നല്‍കിയ ആദരവിന് നന്ദി പറയുകയായിരുന്നു കെ എം മാണി. തന്റെതായ ആശയ പരിസരം സൃഷ്ടിച്ച വ്യക്തിയാണ് കെ എം മാണിയെന്നും  പുതിയ സാമാജികര്‍ക്ക് പാഠശാലയാണ് അദ്ദേഹമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ലോകപാര്‍ലമെന്ററി ചരിത്രത്തില്‍തന്നെ അപൂര്‍വ്വ നേട്ടമായിരിക്കും കെ എം മാണിയുടേതെന്നും രാഷ്ട്രീയത്തില്‍ മാറ്റിനിര്‍ത്താനാകാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റെതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

പ്രവര്‍ത്തനംകൊണ്ട് ചരിത്രത്തിലിടം നേടിയ വ്യക്തിയാണ് കെ എം മാണിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home