Tuesday 02, December 2025
English
E-paper
Aksharamuttam
Trending Topics
തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട. ഇരിങ്ങാലക്കുടയിൽ ഒരു കാറിൽ നിന്ന് 245.72 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്.
കുറവിലങ്ങാട്ട് വൻ കുഴൽപ്പണ വേട്ട. അന്തർ സംസ്ഥാന ബസിൽ പണം കടത്താൻ ശ്രമിച്ച ബംഗളൂരു സ്വദേശികളായ രണ്ടു പേരെ കോട്ടയം എക്സൈസ് സംഘം പിടികൂടി. ഒരു കോടി രൂപ ഇവരിൽനിന്നു കണ്ടെടുത്തു.ഇവരുടെ ദേഹത്തും ബാഗിലും പണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
കെഎസ്ആർടിസിയ്ക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം. സെപ്തംബർ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ ₹10.19 കോടി കെഎസ്ആർടിസി നേടിയത്.
ലഹരി വസ്തുക്കളുമായി ഒരു സ്ത്രീയും പുരുഷനും ഹോട്ടലിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
കൊട്ടിയൂർ കൊട്ടിയൂർ പഞ്ചായത്ത് പൊയ്യമലയിൽ കൂട്ടിൽ കെട്ടിയിരുന്ന പോത്തിനെ കടുവ കൊന്നുതിന്നു. പൊയ്യമല സ്വദേശി കുരിശുമൂട്ടിൽ ജോർജിൻറെ പോത്തിനെയാണ് കടുവ കൊന്നുതിന്നത്.പ്രദേശത്ത് മുമ്പും പുലിയുടെയും കടുവയുടെയും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള പ്രദേശമാണ്.
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ നെടുംകുന്നിൽ സ്വദേശി സത്യജ്യോതിക്ക് സൗജന്യ ചികിത്സ വനംവകുപ്പ് ഉറപ്പാക്കുമെന്ന് സൗത്ത് വയനാട് ഡി എഫ് ഒ അജിത്ത് കെ രാമൻ അറിയിച്ചു. വയനാട് പനമരം അമ്മാനിയിലാണ് കാട്ടാന ആക്രമണത്തിൽ യുവാവിന് പരുക്കേറ്റത്. സത്യജ്യോതിക്ക് (22) ആണ് പരുക്കേറ്റത്. കാട്ടാന ആക്രമണം ദൗർഭാഗ്യകരമാണെന്ന് സൗത്ത് വയനാട് ഡി എഫ് ഒ പറഞ്ഞു
കടുവകളുടെ എണ്ണം എടുക്കാൻ പോയി കാണാതായ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ വിനീത , ബിഎഫ് ഒ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെ കണ്ടെത്തി.തിരുവനന്തപുരം ബോണക്കാട് ഉൾവനത്തിലേക്ക് പോയ ഉദ്യോഗസ്ഥരെയാണ് ഇന്നലെ കാണാതായത്.
കഴിഞ്ഞ വിഷുവിനാണ് ജിൽസൻ ഭാര്യയെ കൊലപ്പെടുത്തിയത്. ഏഴ് മാസം മുൻപാണ് ജിൽസനെ മാനന്തവാടി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് പനമരത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. നെടുംകുന്നിൽ സത്യജ്യോതിക്കാണ് പരിക്കേറ്റത്.ഡിസംബർ 2 ന് പുലർച്ചെ അച്ഛന്റെ കൂടെ പരീക്ഷ എഴുതാൻ മെെസൂരിലേക്ക് പോകുന്ന സമയത്താണ് സത്യജ്യോതിയെ കാട്ടാന ആക്രമിച്ചത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കടുവകളുടെ എണ്ണം എടുക്കാൻ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല.പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, BFO രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്.തിhttps://www.deshabhimani.com/News/kerala/3-forest-officers-missing-in-forest--bonacaud-51065രുവനന്തപുരം ബോണക്കാട് ഉൾവനത്തിലേക്ക് പോയ ഉദ്യോഗസ്ഥരെയാണ് കാണാതായത്.
ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയിൽക്കടവ് ജുമാ മസ്ജിദിലാണ് ജമീലയുടെ മൃതദേഹം സംസ്കരിക്കുക.
മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു. 55 വയസായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആണ് അന്ത്യം. കളമശേരി എസ് സി എം എസ് കോളേജ് പബ്ലിക് റിലേഷൻസ് മാനേജരായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് അന്ത്യം
ആധുനികവും സമ്പന്നവുമായ നവകേരളം കെട്ടിപ്പടുക്കാനുള്ള ദൗത്യവുമായി കിഫ്ബി മുന്നേറുമെന്ന് സിഇഒ ഡോ. കെ എം അബ്രഹാം. നിയമാനുസൃതമായ ഏത് പരിശോധനയും നേരിടാൻ തയ്യാറാണ്.
തെരഞ്ഞെടുപ്പായതോടെ കേരളത്തിലെ ‘ഇലക്ഷൻ വർക്കി’ന് ഇഡിയെ കളത്തിലിറക്കി മോദി സർക്കാർ. 2020ല തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ കിഫ്ബി വേട്ടയാണ് ഇത്തവണത്തെയും ആയുധം.
Subscribe to our newsletter
Quick Links
News
Politics