Top
19
Tuesday, December 2017
About UsE-Paper

ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

Monday Oct 23, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > പിഎസ്‌സി കമ്മീഷന്‍ ഇന്നു യോഗം ചേര്‍ന്ന് കൈക്കൊണ്ട് പ്രധാന തീരുമാനങ്ങള്‍.

താഴെപ്പറയുന്ന തസ്തികകള്‍ക്ക് ഇന്റര്‍വ്യൂ നടത്തും

1.    എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (അറബിക്) തസ്തികമാറ്റം (200/2016)

2.    സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ആര്‍ട്‌സ്,ഹിസ്റ്ററി ആന്റ് ഏയ്‌സ്‌തെറ്റിക്‌സ് ആറാം എന്‍.സി.എ. എസ്.സി. (45/2017)

3.    ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) പട്ടികവര്‍ഗ്ഗം  (34/2017)

താഴെപ്പറയുന്ന തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

1.    വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്)യു.പി.എസ് (532/2013) എല്ലാ ജില്ലകളിലും

2.    ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്2 (പട്ടികജാതി/പട്ടികവര്‍ഗം) 6/2017.

3.    കെ.എസ്.ബി. (എം ആന്റ് എം) ല്‍ സ്റ്റെനോഗ്രാഫര്‍ എന്‍.സി.എ. ഈഴവ (103/2016)
താഴെപ്പറയുന്ന തസ്തികയുടെ റാങ്ക്  പട്ടിക പ്രസിദ്ധീകരിക്കും

1.    ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ (സ്‌പെഷ്യല്‍ സ്‌കൂള്‍) ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ്  (535/2016)

താഴെപ്പറയുന്ന തസ്തികയ്ക്ക്  പ്രായോഗിക പരീക്ഷ നടത്തും

1.    തിരുവനന്തപുരം ജില്ലയില്‍ എന്‍.സി.സി. വകുപ്പില്‍ എയ്‌റോ മോഡലിങ് ഹെല്‍പ്പര്‍ (വിമുക്ത ഭടന്‍മാര്‍) 424/2015

മറ്റു തീരുമാനങ്ങള്‍

1.    ശമ്പള പരിഷ്‌കരണ ഉത്തരവിലെ പുന:ക്രമീകരണ പ്രകാരം തസ്തിക നിലവിലില്ലെന്ന്  നിയമനാധികാരി അറിയിച്ച കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ഓര്‍ഗനൈസര്‍ കം ഇന്‍സ്‌പെക്ടര്‍ തസ്തികയുടെ വിജ്ഞാപനം (592/2012)  നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് സര്‍ക്കാരിന് കത്തെഴുതും. 
 
2.    സെക്രട്ടേറിയേറ്റ്/പി.എസ്.സി. എന്നിവിടങ്ങളിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ്2 തസ്തികയ്ക്ക് 2005 നു മുമ്പ് വി.എച്ച്.എസ്.ഇ. ഓഫീസ് സെക്രട്ടറിഷിപ്പ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ മറ്റ് വിധത്തില്‍ യോഗ്യരാണെങ്കില്‍ റാങ്ക് പട്ടികയില്‍ യഥാസ്ഥാനത്ത് ഉള്‍പ്പെടുത്തി കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും. 

3.    ട്രെയിനിങ് ബാധകമായ തസ്തികകളുടെ റാങ്ക് പട്ടികയില്‍ നിന്നും ഒരു വര്‍ഷ കാലാവധിക്കുള്ളില്‍ ആരെയും നിയമന ശിപാര്‍ശ ചെയ്യാത്ത സാഹചര്യത്തില്‍ ചട്ടം അനുശാസിക്കുന്ന കാലാവധി നീട്ടല്‍ പ്രസ്തുത ലിസ്റ്റുകള്‍ക്കും ബാധകമാക്കും.

4.    പോലീസ് വകുപ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ (കോണ്‍സ്റ്റാബുലറി) റാങ്ക് ലിസ്റ്റ്  (258/2014) ഒരു ഉദ്യോഗാര്‍ത്ഥിയെയെങ്കിലും നിയമന ശിപാര്‍ശ ചെയ്യുന്നതുവരെയോ ഒരു വര്‍ഷം കൂടിയോ, ഏതാണോ ആദ്യം അതുവരെ നീട്ടും.

5.    യൂണിഫോംഡ് ഫോഴ്‌സിന്റെ റാങ്ക് പട്ടികയുടെ കാലാവധി രണ്ട് വര്‍ഷമാക്കുന്നതിന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കും.

6.    എന്‍.സി.എ.എന്‍.ജെ.ഡി. ഒഴിവുകള്‍ക്ക് സാധാരണ എന്‍.ജെ.ഡി. ഒഴിവുകളുടെ പൊതുവായ വ്യവസ്ഥകള്‍ ബാധകമാക്കും. 

7.സര്‍ക്കാര്‍ സമര്‍പ്പിച്ച കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് സ്‌പെഷ്യല്‍ റൂള്‍  (കരട്) അംഗികാരം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചയ്ക്കായി  പ്രത്യേക കമ്മിഷന്‍ യോഗം ചേരും.



 

Related News

കൂടുതൽ വാർത്തകൾ »