Top
20
Monday, November 2017
About UsE-Paper

ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് തസ്‌തികയിലേക്കുള്ള ഇന്റര്‍വ്യൂ ഈ മാസം 10, 17 തീയതികളില്‍

Tuesday Nov 7, 2017
വെബ് ഡെസ്‌ക്‌

‌തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 243/2016 പ്രകാരം പാലക്കാട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ്2 (പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം)  തസ്‌തികയ്ക്ക് 21.06.2017 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക്  2017 നവംബര്‍ 10 ന് പാലക്കാട് ജില്ലാ  പിഎസ്‌സി ഓഫീസിലും, കാറ്റഗറി നമ്പര്‍ 259/2016 പ്രകാരം കൃഷി വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (എന്‍സിഎഎസ്ടി) തസ്തികയ്ക്ക് 2017 നവംബര്‍ 17 ന്  തിരുവനന്തപുരം പിഎസ്‌സി ആസ്ഥാന ഓഫീസിലും വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഒഎംആര്‍ പരീക്ഷ

കാറ്റഗറി നമ്പര്‍ 539/2016 പ്രകാരം പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 4  തസ്തികയ്ക്ക് 2017 നവംബര്‍ 8 നും കാറ്റഗറി നമ്പര്‍ 83/2017 പ്രകാരം ആരോഗ്യ വകുപ്പില്‍ ഡയറ്റീഷ്യന്‍ ഗ്രേഡ്2 തസ്തികയ്ക്ക് 2017 നവംബര്‍ 15 നും രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കുന്ന ഒഎംആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  

ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 424/2013 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്2 (പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും ഡിക്‌റ്റേഷന്‍ ടെസ്റ്റില്‍ പങ്കെടുത്തതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്2017 നവംബര്‍ 8ന് തിരുവനന്തപുരം ജില്ലാ പിഎസ്‌സി ഓഫീസിലും, കാറ്റഗറി നമ്പര്‍ 508/2016 പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ ബ്ലാക്ക് സ്മിത്ത് ഗ്രേഡ്2 (എന്‍സിഎ മുസ്ലിം) തസ്തികയ്ക്ക് 2017 നവംബര്‍ 8,9,10 തീയതികളിലും, കാറ്റഗറി നമ്പര്‍ 111/2014 പ്രകാരം ഭൂജല വകുപ്പില്‍  മോട്ടോര്‍ മെക്കാനിക്ക് / സ്റ്റോര്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് 30.10.2017 ല്‍ പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടതും പ്രമാണ പരിശോധന നടത്താത്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 9 നും കാറ്റഗറി നമ്പര്‍ 03/2014 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെയിലറിങ് ആന്റ് ഗാര്‍മെന്റ് മേക്കിങ് ട്രെയിനിങ് സെന്റര്‍ തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 13,14,15 തീയതികളിലും,  കാറ്റഗറി നമ്പര്‍ 333/2016 പ്രകാരം ആരോഗ്യ വകുപ്പില്‍ ദന്തല്‍ മെക്കാനിക്ക് ഗ്രേഡ്2 തസ്തികയുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 13,14,15,16 തീയതികളിലും തിരുവനന്തപുരം പിഎസ്‌സി ആസ്ഥാന ഓഫിസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക. 
 

 

Related News

കൂടുതൽ വാർത്തകൾ »