20 April Friday

കേരള വനംവികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ മാനേജര്‍ തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ ജനുവരി ഒന്നിന്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 19, 2017

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 492/2016 പ്രകാരം കേരള വനംവികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ മാനേജര്‍ (എന്‍.സി.എ. എസ്.സി.) തസ്‌തികയ്ക്ക് 2018 ജനുവരി 1 ന് രാവിലെ 10 മണി മുതല്‍ 12.15 വരെ തിരുവനന്തപുരം ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ വച്ച് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

പരീക്ഷ ഒഴിവാക്കി

ആരോഗ്യ വകുപ്പിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് 2018 ജനുവരി 23 ന് നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ നിന്നും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്‍.സി.എ. മുസ്ലിം (292/2017), എന്‍.സി.എ എസ്.സി. (293/2017) എന്നീ തസ്തികകളുടെ പരീക്ഷകള്‍ ഒഴിവാക്കിയിരിക്കുന്നു.  കാറ്റഗറി നമ്പര്‍ 265/2014 പ്രകാരം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുള്ള പരീക്ഷ അന്നേദിവസം മാറ്റമില്ലാതെ നടക്കുന്നതാണ്. 
 
ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 415/2015 പ്രകാരം സര്‍വ്വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് വകുപ്പില്‍ സര്‍വ്വേയര്‍ ഗ്രേഡ്2 തസ്തികയുടെ 07.11.2017 ന് പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഡിസംബര്‍ 15 മുതല്‍ 2018 ജനുവരി 3 വരെ കോഴിക്കോട് മേഖലാ ഓഫീസിലും, കാറ്റഗറി നമ്പര്‍ 656/2014 പ്രകാരം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഡി.റ്റി.പി. ഓപ്പറേറ്റര്‍ തസ്‌തികയ്ക്കായി 15.12.2017 ല്‍ പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഡിസംബര്‍ 22 ന് പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസിലും ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു.   കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.  



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top