Top
18
Wednesday, October 2017
About UsE-Paper

ഹാന്‍ടെക്‌സില്‍ വീവിങ് മാസ്റ്റര്‍ തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ ഒക്ടോബര്‍ 24ന്‌

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

ഓണ്‍ലൈന്‍ പരീക്ഷ

ഹാന്‍ടെക്‌സില്‍ വീവിങ് മാസ്റ്റര്‍ ജനറല്‍ കാറ്റഗറി (21/2016 ), സൊസൈറ്റി കാറ്റഗറി (22/2016) എന്നീ തസ്തികകളിലേയ്ക്ക് 2017 ഒക്‌ടോബര്‍ 24 ന് രാവിലെ 10 മുതല്‍ 12.15 വരെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളിലും ഉച്ചയ്ക്ക് 12 മുതല്‍ 2.15 വരെ എറണാകുളം പരീക്ഷാകേന്ദ്രത്തിലും വച്ച്  നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

ഇന്റര്‍വ്യൂ

കാറ്റഗറി നമ്പര്‍ 11/2015 പ്രകാരം തൃശൂര്‍ ജില്ലയില്‍  ആരോഗ്യ  വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്2  തസ്തികയ്ക്ക് 04.02.2017 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ യോഗ്യരായ മുഖ്യപട്ടികയിലെയും, ഈഴവ സപ്ലിമെന്ററി പട്ടിക രജിസ്റ്റര്‍ നമ്പര്‍ 100001 മുതല്‍ 100590 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഒക്‌ടോബര്‍ 11,12,13,25,26,27 തീയതികളില്‍ തൃശൂര്‍ ജില്ലാ പി.എസ്.സി. ഓഫീസിലും, കാറ്റഗറി നമ്പര്‍ 212/2014 പ്രകാരം കണ്ണൂര്‍  ജില്ലയില്‍  വിദ്യാഭ്യാസ വകുപ്പില്‍ യു.പി.സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം തസ്തികമാറ്റം വഴി) തസ്തികയ്ക്ക് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ 2017 ഒക്‌ടോബര്‍ 13 ന് പി.എസ്.സി. എറണാകുളം മേഖലാ ഓഫീസിലും, കാറ്റഗറി നമ്പര്‍ 204/2014 പ്രകാരം കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്ചുറല്‍ സയന്‍സ് തസ്തികമാറ്റം വഴി) തസ്തികയ്ക്ക് 2017 ഒക്‌ടോബര്‍ 25 ന്  പി.എസ്.സി. എറണാകുളം മേഖലാ ഓഫീസിലും, കാറ്റഗറി നമ്പര്‍ 243/2016 പ്രകാരം തിരുവനന്തപുരം ജില്ലയില്‍  ആരോഗ്യ  വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ്2 (പട്ടികവര്‍ഗം മാത്രം)  തസ്തികയ്ക്ക് 21.06.2017 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍  ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക്  2017 ഒക്‌ടോബര്‍ 26 ന്  പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസിലും വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.



ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 91/2015 പ്രകാരം കോട്ടയം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ്2 (ഹോമിയോ) തസ്തികയ്ക്ക് 2017 ഒക്‌ടോബര്‍ 11,12,13,17 തീയതികളില്‍ (മുന്‍പ് 16.10.2017 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധന 17.10.2017 ലേക്ക് മാറ്റിയിട്ടുണ്ട്) പി.എസ്.സി. കോട്ടയം ജില്ലാ ഓഫീസിലും, കാറ്റഗറി നമ്പര്‍ 12/2016 പ്രകാരം ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) തസ്തികയ്ക്ക് 2017 ഒക്‌ടോബര്‍ 19,20,23 എന്നീ തീയതികളില്‍ തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫീസിലും വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനം

29.04.2017 ലെ അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിച്ച എക്‌സൈസ് വകുപ്പിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍/വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 65/2017, 67/2017) തസ്തികകളിലേക്ക് പ്രസ്തുത വിജ്ഞാപനത്തിലെ സ്‌പെഷ്യല്‍ ഡ്രൈവില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്കൊപ്പം 27.09.2017 ലെ സ.ഉ. (എം.എസ്.)82/2017/നി.വ. നമ്പര്‍ ഭേദഗതി  ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിലെ കാളികാവ്, അരീക്കോട് എന്നീ ബ്ലോക്കുകളിലെ പണിയാന്‍, അടിയാന്‍, കാട്ടുനായ്ക്കന്‍ വിഭാഗങ്ങള്‍ക്കും പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ മോസ്റ്റ് പ്രിമിറ്റിവ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവര്‍ക്കും ടി തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് 2017 ഒക്‌ടോബര്‍ 25 വരെ അനുവദിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.  വിജ്ഞാപനത്തിലെ മറ്റ് വ്യവസ്ഥകളില്‍ മാറ്റമില്ല.

തിരുത്ത് 

2017 ഒക്‌ടോബര്‍ 15 ലക്കം പി.എസ്.സി. ബുള്ളറ്റിനില്‍ എട്ടാം പേജില്‍ കാറ്റഗറി നമ്പര്‍ 385/2017 ആയി പ്രസിദ്ധികരിച്ച വിജ്ഞാപനത്തിന്റെ തലക്കെട്ടില്‍ 'പട്ടികവര്‍ഗം' എന്ന് അച്ചടിച്ചിരുന്നത് ഒഴിവാക്കി വായിക്കേണ്ടതും പത്താം പേജില്‍ കാറ്റഗറി നമ്പര്‍ 390/2017 ആയി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ തലക്കെട്ടില്‍ 'സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പട്ടിക വര്‍ഗ്ഗം മാത്രം' എന്ന് അച്ചടിച്ചിരുന്നത് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പട്ടികജാതി/പട്ടികവര്‍ഗ്ഗം എന്നും തിരുത്തി വായിക്കേണ്ടതാണ്.


 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »