Top
16
Saturday, December 2017
About UsE-Paper

കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് തസ്‌തികയിലേക്ക് ഇന്റര്‍വ്യൂ

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > കോഴിക്കോട് ജില്ലയില്‍ കാറ്റഗറി നമ്പര്‍ 441/2014 പ്രകാരം കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് തസ്‌തികയ്ക്ക് 2017 ഡിസംബര്‍ 6,7 തീയതികളിലും, കാറ്റഗറി നമ്പര്‍ 215/2014 പ്രകാരം ട്രാക്ടര്‍ ഡ്രൈവര്‍ തസ്‌തികയ്ക്ക് 2017 ഡിസംബര്‍ 7 നും, കാറ്റഗറി നമ്പര്‍ 435/2014 പ്രകാരം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ ലീഗല്‍ ഓഫീസര്‍ തസ്‌തികയ്ക്ക് 2017 ഡിസംബര്‍ 7,8 തീയതികളിലും കോഴിക്കോട് ജില്ലാ ‌‌ ഓഫീസിലും, കാറ്റഗറി നമ്പര്‍ 628/2014 പ്രകാരം പോലീസ് (ഫോറന്‍സിക് സയന്‍സ് ലബോറട്ടറി) വകുപ്പില്‍ സയന്റിഫിക് അസിസ്റ്റന്റ് (ഡോക്യുമെന്റ്‌സ്), കാറ്റഗറി നമ്പര്‍ 159/2013 പ്രകാരം പുരാവസ്തു വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) എന്നീ തസ്തികകള്‍ക്ക് 2017 ഡിസംബര്‍ 13,14,15 തീയതികളിലും,  ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍  കാറ്റഗറി നമ്പരുകള്‍ 315/2015, 316/2015 പ്രകാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) മാത്തമാറ്റിക്‌സ് (നാലാം എന്‍.സി.എ. എസ്.സി./എസ്.ടി.) തസ്‌തികയ്ക്ക്  2017 ഡിസംബര്‍ 13,14 തീയതികളിലും, കാറ്റഗറി നമ്പര്‍ 369/2016 പ്രകാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ മാത്തമാറ്റിക്‌സ് (നാലാം എന്‍.സി.എ. എസ്.ടി.) തസ്‌തികയ്ക്ക് 2017 ഡിസംബര്‍ 14,15 തീയതികളിലും, കാറ്റഗറി നമ്പര്‍ 101/2016 പ്രകാരം  ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) മാത്തമാറ്റിക്‌സ് (മൂന്നാം എന്‍.സി.എ. ഒ.എക്‌സ്.) തസ്‌തികയ്ക്ക് 2017 ഡിസംബര്‍ 15 നും, കാറ്റഗറി നമ്പര്‍ 398/2013 പ്രകാരം  കെ.എസ്.ആര്‍.ടി.സി.യില്‍ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ തസ്‌തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഡിസംബര്‍ 20 നും, കാറ്റഗറി നമ്പര്‍ 634/2014 പ്രകാരം ഫിഷറീസ് വകുപ്പില്‍ അദര്‍ റിസര്‍ച്ച് അസിസ്റ്റന്റ് (കെമിസ്‌ട്രി) തസ്‌തികയ്ക്ക് 2017 ഡിസംബര്‍ 20, 21 തീയതികളിലും പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസിലും വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.   

ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 65/2016 പ്രകാരം പൊതുമരാമത്ത് വകുപ്പില്‍ ഡ്രാഫറ്റ്‌സ്മാന്‍ ഗ്രേഡ്1 (ആര്‍ക്കിടെക്‌ചറല്‍) എന്‍.സി.എ. (ഈഴവ/തിയ്യ/ബില്ലവ) തസ്‌തികയുടെ   ചുരുക്കട്ടികയില്‍ ഉള്‍പ്പെട്ട പി.സി.എന്‍. ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഡിസംബര്‍ 11 ന് തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫിസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.


 

Related News

കൂടുതൽ വാർത്തകൾ »