25 September Tuesday

പിഎസ്‌സി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ; പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

കോട്ടയം >  കാറ്റഗറി നമ്പര്‍ 653/2017 പ്രകാരം പൊലീസ് വകുപ്പില്‍ വുമണ്‍ സിവില്‍ പോലീസ് ഓഫീസര്‍ (വനിത പൊലീസ്  കോണ്‍സ്റ്റബിള്‍), കാറ്റഗറി നമ്പര്‍ 657/2017 പ്രകാരം പൊലീസ് വകുപ്പില്‍ സിവില്‍ പൊലീസ്  ഓഫീസര്‍ എന്നീ തസ്തികകളിലേയ്ക്ക്  2018 ജൂലൈ 22 ന് ഉച്ചയ്ക്ക് 01.30 മുതല്‍ 03.15 വരെ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ഒ.എം.ആര്‍. പരീക്ഷയ്ക്ക് തെരഞ്ഞെടുത്തിരുന്ന  സാന്താ മരിയ പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജ്,  കൂരോപ്പട, കോട്ടയം എന്ന  സെന്ററില്‍ ഉള്‍പ്പെടുത്തിയിരുന്ന ഉദ്യോഗാര്‍ത്ഥികളെ (രജിസ്റ്റര്‍ നമ്പര്‍.425180 മുതല്‍ 425479 വരെ 300 പേര്‍), ചില സാങ്കേതിക കാരണങ്ങളാല്‍  എം.ജി.എം. എന്‍. എസ്.എസ്.എച്ച്.എസ്. ളാക്കാട്ടൂര്‍ പി.ഒ., കോട്ടയം എന്ന പരീക്ഷാകേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുന്നു. അതോടൊപ്പം ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്.കടുത്തുരുത്തി പി.ഒ.കോട്ടയം എന്ന  സെന്ററില്‍ ഉള്‍പ്പെടുത്തിയിരുന്ന ഉദ്യോഗാര്‍ത്ഥികളെ (രജിസ്റ്റര്‍ നമ്പര്‍.716339 മുതല്‍ 716538 വരെ 200 പേര്‍), ചില സാങ്കേതിക കാരണങ്ങളാല്‍  സെന്റ് ആഗ്നസ് ഹൈസ്‌കൂള്‍ മുട്ടുചിറ പി.ഒ., കോട്ടയം എന്ന പരീക്ഷാകേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുന്നു.

ആലപ്പുഴ

കാറ്റഗറി നമ്പര്‍ 653/2017 പ്രകാരം പൊലീസ്  വകുപ്പില്‍ വുമണ്‍ സിവില്‍ പോലീസ് ഓഫീസര്‍ (വനിത പൊലീസ് കോണ്‍സ്റ്റബിള്‍), കാറ്റഗറി നമ്പര്‍ 657/2017 പ്രകാരം പൊലീസ് വകുപ്പില്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്നീ തസ്തികകളിലേയ്ക്ക്  2018 ജൂലൈ 22 ന് ഉച്ചയ്ക്ക് 01.30 മുതല്‍ 03.15 വരെ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ഒ.എം.ആര്‍. പരീക്ഷയ്ക്ക് തെരഞ്ഞെടുത്തിരുന്ന ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കൊടുപ്പുന്ന പി.ഒ. രാമങ്കരി, ആലപ്പുഴ എന്ന  സെന്ററില്‍ ഉള്‍പ്പെടുത്തിയിരുന്ന ഉദ്യോഗാര്‍ത്ഥികളെ (രജിസ്റ്റര്‍ നമ്പര്‍.423103 മുതല്‍ 423302 വരെ 200 പേര്‍), ചില സാങ്കേതിക കാരണങ്ങളാല്‍  എസ്.ഡി.വി.ഗവണ്‍മെന്റ് യു.പി.സ്‌കൂള്‍ നീര്‍ക്കുന്നം ടി.ഡി.മെഡിക്കല്‍ കോളേജ് പി.ഒ. വണ്ടാനം, ആലപ്പുഴ എന്ന പരീക്ഷാകേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുന്നു.

 




 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top